മസ്കത്ത്. ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള പുതിയ പ്രതിദിന Muscat-Sharjah ബസ് സര്‍വീസ് ചൊവ്വാഴ്ച ആരംഭിക്കും. ഒമാന്‍ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് സര്‍വീസ് നടത്തുന്നത്. മസ്കത്തില് നിന്ന് രണ്ടും, ഷാര്‍ജയില്‍ നിന്ന് രണ്ടും സര്‍വീസുകളാണ് എല്ലാ ദിവസവും ഉള്ളത്. യാത്രക്കാര്‍ക്ക് 23 കിലോ ചെക്ക്-ഇന്‍ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. 10 ഒമാനി റിയാല്‍ (95.40 ദിർഹം) മുതല്‍ 29 ഒമാനി റിയാല്‍ (276.66 ദിർഹം) വരെയാണ് നിരക്കുകൾ.
മസ്കത്തിലെ അസയ്ബ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30ന് ആദ്യ ബസ് പുറപ്പെടും. ഇത് വൈകീട്ട് 3.40ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് വൈകീട്ട് 4 മണിക്ക് പുറപ്പെട്ട് ഷാര്‍ജയില്‍ പുലര്‍ച്ചെ 1.10ന് എത്തിച്ചേരും.
Also Read I ഒമാനിൽ നിന്ന് സൌദിയിലേക്ക് പ്രതിദിന ബസ് സർവീസ് തുടങ്ങി
ഷാര്‍ജയില്‍ നിന്ന് മസ്കത്തിലേക്കുള്ള ആദ്യ ബസ് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30ന് അസയ്ബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് വൈകീട്ട് 4 മണിക്കു പുറപ്പെട്ട് രാത്രി 11.50ന് മസ്കത്തിലെത്തും.