രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെത്തുന്ന മികച്ചൊരു ടൂറിസം കേന്ദ്രമാണ് തമിഴ്നാട്ടിലെ ഊട്ടി. വേനലിലും കുളിരണിയിക്കുന്ന കാലാവസ്ഥയും ബോട്ടാനിക്കൽ ഗാർഡനും മനോഹരമായ മലകളും കുന്നുകളും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. എന്നാൽ വിനോദ സഞ്ചാരികളുടെ ഷോപ്പിങ് ആവശ്യങ്ങൾ നിറവേറ്റാൻ വൈവിധ്യമാർന്ന മാർക്കറ്റുകളും ഇവിടെ ഉണ്ട്. വസ്ത്രങ്ങളും സുവനീറുകളും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ പ്രാദേശിക ഉൽപ്പന്നങ്ങളും വരെ ലഭിക്കുന്ന ഊട്ടിയിലെ പ്രധാന മാർക്കറ്റുകളെ പരിചയപ്പെടാം.
ഊട്ടി മുനിസിപ്പൽ മാർക്കറ്റ്
ഊട്ടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള വലിയൊരു ഷോപ്പിങ് കേന്ദ്രമാണ് ഊട്ടി മുനിസിപ്പൽ മാർക്കറ്റ്. 15 പ്രവേശന കവാടങ്ങളും 1500ലേറെ കടകളുമുള്ള ഈ ചന്തയിൽ നിത്യോപയോഗ സാധനങ്ങളും മധുരപലഹാരങ്ങളും പൂക്കളും മറ്റു വസ്തുക്കളും ലഭിക്കും. മിക്കയിടത്തും കാർഡ് സ്വീകരിക്കില്ല എന്നതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതാൻ മറക്കരുത്.
കൊമേഴ്‌സ്യൽ സ്ട്രീറ്റ്
പ്രാദേശിക വ്യാപാരികൾ ഏറെയുള്ള ചന്തയാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റ്. പ്രാദേശിക ഉൽപ്പന്നങ്ങളാണ് അന്വേഷിക്കുന്നതെങ്കിൽ ഈ മാർക്കറ്റ് മികച്ച ഒരിടമാണ്. ലെതർ ഷോപ്പുകൾ, ചോക്ലേറ്റ് സ്റ്റോറുകൾ തുടങ്ങിയവയാണ് ഇവിടെ ഏറെ പ്രശസ്തം. യൂക്കാലി തൈലം അടക്കമുള്ള സുഗന്ധവ്യജ്ഞനങ്ങളും ലഭ്യമാണ്.
Also Read പാവങ്ങളുടെ ഊട്ടിയായ യേർക്കാടിനെ കുറിച്ചറിയാം
ചാറിങ് ക്രോസ്
ഊട്ടി- കുനൂർ റോഡും ദേശീയ പാത 67ഉം ചേരുന്ന ഇടമാണ് ചാറിങ് ക്രോസ് റോഡ് ഒരു പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രമാണ്. വഴിയോര സ്റ്റാളുകൾ, കേക്കുകളും ഗിഫ്റ്റുകളും, കമ്പിളി വസ്തുക്കളും വിൽക്കുന്ന നിരവധ ഷോപ്പുകൾ, കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റ് വിൽക്കുന്ന കടകൾ എന്നിവ ഇവിടെ നിരനിരയായി കിക്കുന്നു. പ്രാദേശിക ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ടിബറ്റൻ മാർക്കറ്റ്
പല നഗരങ്ങളിലും പ്രശസ്തമായ ടിബറ്റൻ മാർക്കറ്റ് ഊട്ടിയിലുമുണ്ട്. ഇവിടെ ടിബറ്റൻ വംശജരും ഒട്ടേറെയുണ്ട്. പ്രധാനമായും ശൈത്യകാല വസ്ത്രങ്ങളും കരകൌശല വസ്തുക്കളും മറ്റുമാണ് ഇവിടെ പ്രധാന വിൽപ്പന വസ്തുക്കൾ. ബൊട്ടാണിക്കൽ ഗാർഡൻസിന് സമീപമാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള കടകളിൽ കമ്പിളി വസ്ത്രങ്ങളും ഷാളുകളും വിൽക്കുന്നു. പ്രിന്റ്, എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളും ബാഗുഗളും മറ്റുമെല്ലാം ഇവിടെ ലഭ്യമാണ്.
അപ്പർ ബസാർ റോഡ്
ഊട്ടിയിലെ പേരുകേട്ട സുഗന്ധവ്യഞ്ജന മാർക്കറ്റാണ് അപ്പർ ബസാർ റോഡ്. നീലഗിരി കടകളും ഇവിടെ ധാരാളമുണ്ട്. പ്രദേശവാസികളുടേയും വിനോദസഞ്ചാരികളുടേയും ഇഷ്ട ഷോപ്പിങ് കേന്ദ്രമാണിത്. ജീര, മുളക്, കുരുമുളക്, ജാതിക്കപ്പൊടി തുടങ്ങിയ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളാണ് ഇവിടെ പ്രധാനമായും വിപണനം ചെയ്യുന്നത്.
2 thoughts on “ഊട്ടിയിൽ യാത്ര മാത്രമല്ല ഷോപ്പിങും ആകാം; ഈ 5 പ്രധാന കേന്ദ്രങ്ങളെ അറിയൂ”