KSRTCയുടെ ഗവി വിനോദയാത്രാ പാക്കേജ് വീണ്ടും
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….