KSRTC ബഡ്ജറ്റ് ടൂറിസം മലപ്പുറം സെൽ വാഗമൺ, ഇടുക്കി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 09, 10, 11, തീയതികളിലാണ് യാത്ര. ഡിസംബർ 9 (വെള്ളിയാഴ്ച) രാത്രി മലപ്പുറത്തു നിന്ന് പുറപ്പെടും. ശനിയാഴ്ച രാവിലെ വാഗമണ്ണിലെത്തും. പ്രഭാത ഭക്ഷണത്തിന് ശേഷം സൈറ്റ് സീയിംഗ് (ഓഫ് റോഡ് ജീപ്പ് സവാരി). ഒരു മണിയോടെ ഉച്ചഭക്ഷണം കഴിഞ്ഞ് ബസിൽ യാത്ര തുടരും. മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, അഡ്വഞ്ചർ പാർക്ക്, പൈൻവാലി എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം തിരിച്ച് വാഗമൺ എത്തി ക്യാമ്പ് ഫയറും ഡി ജെയും ഭക്ഷണവും. വാഗമണ്ണിൽ തന്നെ താമസം. 11ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെ പ്രഭാത ഭക്ഷണം. ശേഷം അഞ്ചുരുളി, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്തേയ്ക്ക് യാത്ര തിരിക്കും.
ഒരാൾക്ക് 2,780 രൂപയാണ് നിരക്ക്. ബസ് യാത്ര, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി, ക്യാമ്പ് ഫെയർ, ഡി.ജെ, താമസം (ഷെയറിംഗ് റൂം / ഡോർമിറ്ററി രീതിയിലാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത് ) എന്നിവ ഈ നിരക്കിൽ ഉൾപ്പെടും. പ്രത്യേകമായി റൂം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിക്കുന്ന പക്ഷം അധിക തുക നൽകി ലഭ്യത അനുസരിച്ച് റൂം ക്രമീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9447203014, 9446389823.
ബുക്കിങ്: 94463898823, 9995726885 (വാട്സാപ്പ്)