തിരുവനന്തപുരം. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് KSRTC വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെൽ വനിതകൾക്കു മാത്രമായി വണ്ടർ ലായിലേക്ക് ഒരു അടിപൊളി വിനോദ യാത്ര ഒരുക്കിയിരിക്കുന്നു. Women’s Day 2024 പ്രമാണിച്ച് 50 ശതമാനം എൻട്രി ഫീ ഇളവു കൂടി ലഭിക്കുന്ന ഈ യാത്രയ്ക്കായി ബുക്കിങ് ആരംഭിച്ചു.
വനിതാ ദിനത്തോടനുബന്ധി സ്ത്രീകൾക്കു മാത്രമായി അടിച്ചുപൊളിക്കാനാണ് വെഞ്ഞാറമൂട് ബിടിസി വനിതകളുടെ തന്നെ നേതൃത്വത്തിൽ വണ്ടർലായിലേക്ക് വേറിട്ട ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ഓർക്കുക, അന്ന് 10 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികൾക്കു മാത്രമെ വണ്ടർ ലായിൽ പ്രവേശനമുള്ളൂ. നിരക്കിൽ മാറ്റമുണ്ടാകില്ല.
വെഞ്ഞാറമൂട്ടിൽ നിന്നും രാവിലെ അഞ്ച് മണിക്ക് പുറപ്പെടും. 11 മണി മുതൽ വൈകീട്ട് 7 വരെ വണ്ടർ ലായിൽ. ബസ് നിരക്കും വണ്ടർ ലാ പ്രവേശന ഫീസും ഉൾപ്പെടെ 1695 രൂപയാണ് നിരക്ക്. ഭക്ഷണം ഇതിൽ ഉൾപ്പെടില്ല.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 8590356071, 9645380082, 9447324718