തിരുവനന്തപുരം. KSRTC വെഞ്ഞാറമൂട് ഡിപ്പോ വിന്റർ സീസൺ തുടങ്ങുന്ന നവംബറിൽ മികച്ച ബജറ്റ് ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഗവി, മൂന്നാർ, വാഗമൺ, കന്യാകുമാരി ഉൾപ്പെടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആർകഷകമായ നിരക്കിലാണ് യാത്രകളുടെ ക്രമീകരണം. യാത്രാ തീയതികളും ലഭ്യമായ സീറ്റുകളും നിരക്കുകളും വിശദമായി താഴെ നൽകിയിരിക്കുന്നു.
നവംബർ 4 ശനി
ഗവി – പരുന്തുംപാറ (ബുക്കിങ് ഫുൾ)
രാവിലെ 4.45ന് പുറപ്പെടും. പത്തനംതിട്ടയിൽ പ്രഭാത ഭക്ഷണം. തുടർന്ന് ഡെസ്റ്റിനേഷനിലേക്ക്. ഗവി, പരുന്തുംപാറ സന്ദർശനം കഴിഞ്ഞ് രാത്രി 11 മണിയോടെ തിരിച്ചെത്തും. 36 സീറ്റുകളാണുള്ളത്. പ്രവേശന ഫീ, ബോട്ടിങ്, ഉച്ചഭക്ഷണം ഉൾപ്പെടെ ₹1750 ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: മനോജ് 9447501392, കണ്ണൻ 97478 50344, രാജേഷ് 9447324718
നവംബർ 6 തിങ്കൾ
മണ്ണാർശാല (രണ്ട് ബസുകൾ)
രണ്ട് ബസുകളുണ്ട്. രാവിലെ 5 മണിക്ക് തിരിക്കുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടികോട് നാഗരാജ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം രാത്രി 9 മണിയോടുകൂടി തിരിച്ചെത്തുന്നു. ഒരു ബസിൽ 50 സീറ്റ്. നിരക്ക് ₹ 590. ബുക്കിങ്ങിന്: സൗമ്യ ചന്ദ്രൻ 9645380082, ജയലക്ഷ്മി 8590356071, പ്രദീപ് 82816 64496, അനീഷ് M 9846032840, രാജേഷ് 9447324718
നവംബർ 11 ശനി
വാഗമൺ
രാവിലെ 4 മണിക്ക് പുറപ്പെടുന്നു. വാഗമൺ മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ് തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. രാത്രി 11.30ന് തിരിച്ചെത്തും. 50 സീറ്റുകളുണ്ട്. ഉച്ചഭക്ഷണം ഉൾപ്പെടെ ₹980 ആണ് നിരക്ക്. ബുക്കിങ്ങിന്: അനൂപ് ഉദിമൂട് 9947451387, മനോജ് നെല്ലനാട് 9447501392, രാജേഷ് 9447324718
നവംബർ 14 ചൊവ്വ
ഗവി – പരുന്തുംപാറ (ബുക്കിങ് ഫുൾ)
രാവിലെ 4.45ന് പുറപ്പെടും. പത്തനംതിട്ടയിൽ പ്രഭാത ഭക്ഷണം. തുടർന്ന് ഡെസ്റ്റിനേഷനിലേക്ക്. ഗവി, പരുന്തുംപാറ സന്ദർശനം കഴിഞ്ഞ് രാത്രി 11 മണിയോടെ തിരിച്ചെത്തും. 36 സീറ്റുകളാണുള്ളത്. പ്രവേശന ഫീ, ബോട്ടിങ്, ഉച്ചഭക്ഷണം ഉൾപ്പെടെ ₹1750 ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: നിതിൻ 9746865116, ഷഹീർ M 94470 05995, രാജേഷ് 9447324718
നവംബർ 19 ഞായർ
അടവി, കുംഭാവുരുട്ടി വെള്ളച്ചാട്ടം
രാവിലെ 05.30 മണിക്ക് പുറപ്പെടുന്നു. അടവി കുട്ടവഞ്ചി യാത്ര, കോന്നി ആനക്കൊട്ടിൽ, അച്ചൻകോവിൽ, കുംഭവുരുട്ടി വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച് തിരിച്ച് 08.30ഓടെ തിരിച്ചെത്തുന്നു. ₹600 ആണ് നിരക്ക്. ബുക്കിങ്ങിന്: അനീഷ് 9446072194, രാജേഷ് 9447324718
Also Read വിവിധ ഡിപ്പോകളിൽ നിന്നുള്ള നവംബറിലെ മറ്റു ഉല്ലാസ യാത്രകൾ
നവംബർ 22 ബുധൻ
ഗവി – പരുന്തുംപാറ
രാവിലെ 4.45ന് പുറപ്പെടും. പത്തനംതിട്ടയിൽ പ്രഭാത ഭക്ഷണം. തുടർന്ന് ഡെസ്റ്റിനേഷനിലേക്ക്. ഗവി, പരുന്തുംപാറ സന്ദർശനം കഴിഞ്ഞ് രാത്രി 11 മണിയോടെ തിരിച്ചെത്തും. 36 സീറ്റുകളാണുള്ളത്. പ്രവേശന ഫീ, ബോട്ടിങ്, ഉച്ചഭക്ഷണം ഉൾപ്പെടെ ₹1750 ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: അജിംഷാ 96057 32125, അനിൽകുമാർ 94472 37198, രാജേഷ് 9447324718
നവംബർ 25, 26 ശനി, ഞായർ
മൂന്നാർ
തലേദിവസം (വെള്ളിയാഴ്ച) രാത്രി 10 മണിക്ക് പുറപ്പെടുന്നു. രാവിലെ മൂന്നാറിലെത്തുന്നു. പകൽ മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രി കെഎസ്ആർടിസി AC സ്ലീപ്പറിൽ സ്റ്റേ. രണ്ടാം ദിവസം വീണ്ടും മൂന്നാറിന്റെ ഭംഗി ആസ്വദിച്ച് വൈകുന്നേരത്തോടെ മടക്കയാത്ര. ഈ പാക്കേജിൽ ഭക്ഷണം ഉൾപ്പെടില്ല. സ്ലീപ്പർ സ്റ്റേ മാത്രമേ ലഭിക്കൂ. 39 സീറ്റുകളുണ്ട്. ഒരാൾക്ക് ₹1800 ആണ് നിരക്ക്. ബുക്കിങ്ങിന്: ഷഹീർ 94470 05995, മനോജ് 97470 72864, രാജേഷ് 9447324718
നവംബർ 26 ഞായർ
കന്യാകുമാരി
രാവിലെ 05.30 മണിക്ക് പുറപ്പെടുന്നു. വിവേകാന്ദപ്പാറ, വട്ടക്കോട്ട, തൃപ്പരപ്പ് എന്നിവടങ്ങൾ സന്ദർശിച്ച് രാത്രി 10 മണിയോടുകൂടി തിരിച്ചെത്തുന്നു. പ്രവേശന ഫീസ് ഉൾപ്പെടെ ₹660 ആണ് നിരക്ക്. ബുക്കിങ്ങിന്: നിതിൻ 9746865116, മനോജ് നെല്ലനാട് 9447501392, രാജേഷ് 9447324718
KSRTC ബഡ്‌ജറ്റ് ടൂറിസം സെൽ
വെഞ്ഞാറമൂട്
ഫോൺ: 0472 2874141