ദുബയ്. UAEയിൽ നാലു മാസം തുടര്‍ച്ചയായി വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ കുറവ്. നവംബര്‍ മാസത്തെ പുതുക്കിയ നിരക്കു പ്രകാരം പെട്രോള്‍ ലീറ്ററിന് 41 ഫില്‍സും ഡീസല്‍ ലീറ്ററിന് 15 ഫില്‍സുമാണ് കുറച്ചത്. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായി.
നവംബറിലെ പുതിയ നിരക്കുകള്‍
പെട്രോള്‍ സൂപ്പര്‍ 98 ലീറ്ററിന് 03.03 ദിര്‍ഹം
സ്പെഷ്യല്‍ 95 ലീറ്ററിന് 2.92 ദിര്‍ഹം
ഇ-പ്ലസ് ലീറ്ററിന് 2.85 ദിര്‍ഹം
ഡീസല്‍ ലീറ്ററിന് 3.42 ദിര്‍ഹം
ജൂലൈ മുതല്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ച വിലയാണ് ഇപ്പോള്‍ കുത്തനെ കുറച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം, ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുകയാണെങ്കില്‍ വാഹനത്തിന്റെ ശേഷിയനുസരിച്ച് 20.91 ദിര്‍ഹം മുതല്‍ 30.34 ദിര്‍ഹം വരെ നവംബറില്‍ ലാഭിക്കാം.