ഇടുക്കി. ഒരിക്കലെങ്കിലും ഗവിയിലേക്ക് യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജോലിത്തിരക്കും ഒഴിവു സമയം കിട്ടാത്തതുമാണോ നിങ്ങളുടെ പ്രശ്നം? അവധി ദിവസങ്ങളിലെ തിരക്കിനെ കുറിച്ചും പ്രവേശന നിയന്ത്രണങ്ങളെ കുറിച്ചും ആലോചിച്ച് ഗവി യാത്ര മനമില്ലാ മനസ്സോടെ ഉപേക്ഷിക്കുന്നവരും ഉണ്ട്. എങ്കില്‍ ഉറപ്പിച്ചോളൂ, ഈ യാത്ര ഇനി നടന്നിരിക്കും. പുതുവര്‍ഷ സമ്മാനമായി വനം വകുപ്പാണ് പുതിയൊരു ഗവി യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ എല്ലാ ദിവസവും ഗവിയിലേക്ക് ഈ പാക്കേജ് യാത്രയുണ്ട്. ഇഷ്ടമുള്ള ദിവസം നിങ്ങള്‍ക്ക് തിരിഞ്ഞെടുക്കാം. ഈ പാക്കേജിനെ കുറിച്ച് കൂടുതല്‍ അറിയാം.
വിനോദ യാത്രാ പ്ലാനില്‍ തേക്കടി ഉള്‍പ്പെടുത്തിയവര്‍ക്കും ഉപയോഗപ്പെടുത്താവന്ന ഒരു പാക്കേജാണിത്. ബസിലാണ് യാത്ര. 32 സീറ്റാണുള്ളത്. തേക്കടി അനവച്ചാല് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെടും. ഗവി സന്ദര്‍ശനവും അവിടുത്തെ ആക്ടിവിറ്റീസ് എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ചെത്തും. 1000 രൂപയാണ് ഒരാളുടെ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 8547603066