Bangus Valley: കശ്മീരില്‍ ഇങ്ങനേയും ഒരിടം, അധികമാരും എത്തിപ്പെടാത്ത സ്വര്‍ഗ ഭൂമി

മനോഹരമായ കശ്മീര്‍ താഴ്‌വരയില്‍ അതിമനോഹരമായ ഒട്ടേറെ ഇടങ്ങള്‍ സംഘര്‍ഷങ്ങള്‍ കാരണം ഏറെ കാലമായി വിനോദ സഞ്ചാരികള്‍ക്ക് അപ്രാപ്യമായി കിടക്കുന്നുണ്ട്. സമാധാനന്തരീക്ഷ പുലര്‍ന്ന പലയിടത്തും ഇത്തരം പ്രകൃതിരമണീയമായ താഴ്‌വാരങ്ങള്‍ ഇപ്പോള്‍ സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇവയിലൊന്നാണ് ബംഗസ് വാലി (Bangus Valley). കശ്മീരിലെ വടക്കന്‍ മേഖലയിലെ കുപ്‌വാഡ ജില്ലയിലാണ് ഇത്രയും കാലം ഒളിഞ്ഞിരിക്കുകയായിരുന്ന ഈ വാലി. സമൃദ്ധമായ പച്ചപ്പും വിശാലമായ പുല്‍ത്തകിടിയും മരങ്ങളും തെളിഞ്ഞ അരുവികളുമെല്ലാം ചേര്‍ന്നൊരുക്കുന്ന ഒരു സ്വര്‍ഗീയ താഴ്‌വര തന്നെയാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ബോധ് ബംഗസ് ആണ് പ്രധാന താഴ്‌വര. ലോകത് ബംഗസ് എന്നറിയപ്പെടുന്ന ചെറിയൊരു താഴ്‌വരയുമുണ്ട്.

ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടുള്ളത്. ബസുകളും ടാക്‌സികളുമെല്ലാം ലഭ്യമാണ്. സമാധാനന്തരീക്ഷം പുലര്‍ന്നതോടെ ഇവിടേക്കുള്ള റോഡ് സൗകര്യവും മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും അത്ര നല്ല റോഡുകല്ല. മേഖലയെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. അതിനുള്ള വികസനങ്ങളും നടന്നുവരുന്നു. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനായ ബാരാമുല്ലയില്‍ നിന്ന് ബംഗസ് വാലിയിലേക്ക് 64 കിലോമീറ്റര്‍ ദൂരമുണ്ട്.

ഏതു സീസണിലും സന്ദര്‍ശിക്കാവുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ബംഗസ് വാലി. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ സമൃദ്ധമായ പച്ചപ്പില്‍ തെളിഞ്ഞു നില്‍ക്കുന്ന പ്രദേശം ശൈത്യകാല മാസങ്ങളില്‍ മഞ്ഞു പറൂദീസയായി മാറും. കശ്മീരിന്റെ ടൂറിസം ഭൂപടത്തില്‍ അടുത്തകാലത്താണ് ബംഗസ് വാലിക്ക് ഇടം ലഭിച്ചത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Legal permission needed