ചെമ്പ്ര പീക്ക് ട്രെക്കിങ്ങിന് ഇതാണ് മികച്ച സമയം; പുതിയ നിരക്കുകളും നിയന്ത്രണങ്ങളും ഇങ്ങനെ

chembra peak wayanad tourism

വയനാട്ടിലെ മേപ്പാടിക്കടുത്താണ് ചെമ്പ്ര പീക്ക് (ചെമ്പ്രമുടി). സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്രമുടി ട്രെക്കിങ് ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. സെപ്തംബർ മുതൽ പെബ്രുവരി വരെയാണ് ഈ മല കയറാൻ ഏറ്റവും അനുയോജ്യമായ സമയം. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള പീക്കുകളിൽ ഒന്നായ ചെമ്പ്ര മല ട്രെക്കിങ്ങിന് ഒരു ദിവസം പൂർണമായും മാറ്റിവെക്കേണ്ടി വരും. കാട്ടു ചോലകൾ കടന്നും കൂറ്റൻ പുല്ലുകളെ വകഞ്ഞുമാറ്റിയും പുൽമേട്ടിലൂടെ നീണ്ട നടപ്പാത താണ്ടിയും മലകയറുമ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ കാഴ്ചകളും അതിമനോഹര പ്രകൃതി ദൃശ്യങ്ങളാണ്.

ഒക്ടോബര്‍ 21 മുതലാണ് ചെമ്പ്ര പീക്കിലേക്ക് സഞ്ചാരികള്‍ക്കും സാഹസിക വിനോദ യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചത്. സഞ്ചാരികളെ സംഘങ്ങളാക്കി തിരിച്ചാണ് മല കയറ്റം. ഓരോ സംഘവും വനം വകുപ്പിന്റെ ഗൈഡിന്റെ നേതൃത്വത്തിലായിരിക്കും. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. ഇത്തവണ ഫീസ് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.

ഒരു ദിവസം 88 പേരെ മാത്രമെ മലകയറാൻ അനുവദിക്കൂ. അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് ട്രെക്കിങ്. ഒരു സംഘത്തിന് 4000 രൂപയാണ് ഫീസ്. കുട്ടികൾക്ക് 1600 രൂപയും വിദേശികൾക്ക് 8000 രൂപയുമാണ് നിരക്ക്. സംഘത്തിൽ അഞ്ചു പേരിൽ കുറവാണെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. തനിച്ചു വരുന്നവരും രണ്ടോ മൂന്നോ ആളുകളായി വരുന്നവരും നേരത്തെ കൗണ്ടറിൽ എത്തി ഒരു ടീമിനെ സെറ്റ് ആക്കി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ ടിക്കറ്റ് കാശ് ലാഭിക്കാം. മേപ്പാടിയിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയാൽ ചെമ്പ്ര ട്രെക്കിങ് ഓഫീസിനടുത്തെത്താം. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയാണ് ട്രെക്കിങ് അനുവദിക്കുന്നത്.

അതിമനോഹരമായ വിദൂര ദൃശ്യങ്ങൾ മല മുകളിൽ നിന്ന് കാണാൻ സാധിക്കും. ചെമ്പ്ര മലയുടെ ഏറ്റവും മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൃദയ താടാകവും മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. തെരുവപുല്ലുകൾ നിറഞ്ഞ മലമേടുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരേ സമയം കൗതുകവും സാഹസികതയും നിറഞ്ഞതാണ്. ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതാണ് ചെമ്പ്ര മല ട്രെക്കിങ്.

മറ്റൊരു ട്രെക്കിങ് കേന്ദ്രമായ മീൻമുട്ടിയിലേക്ക് ഒരു ദിവസം 500 പേർക്കാണ് പ്രവേശനം അനുവദിക്കുക. 100 രൂപയാണ്‌ പ്രവേശന നിരക്ക്. മീൻമുട്ടി കാറ്റുകുന്ന്‌– ആനച്ചോല ട്രക്കിങ്ങിന്‌ അഞ്ചുപേരടങ്ങിയ സംഘത്തിന്‌ 4000 രൂപയാണ്‌ ഫീസ്‌.

Chembra Peak Trek Guide: ‘Love Lake’ and Stunning Viewpoints at 2,100m

Experience one of Kerala’s most iconic treks at Chembra Peak, soaring 2,100 meters above sea level in the verdant Wayanad district. This popular hiking destination is home to the mystical heart-shaped Hridaya Thadakam (Heart Lake/ Love Lake). The trek begins from a designated parking area near a watchtower, where jeeps transport visitors to the trailhead. The 3.5-kilometer trail splits into two sections:

  • First leg: Trek to the famous Heart Lake
  • Second leg: Climb to the peak (Often restricted due to wildlife activity)

Key Features:

  • Elevation: 2,100 meters
  • Trek distance: 3-3.5 kilometers
  • Duration: Approximately 45 minutes
  • Difficulty level: Moderate
  • Perennial lake that never dries
  • Panoramic views of tea plantations and valleys
  • Multiple waterfalls along the route

Essential Information:

  • Forest department permission required
  • Guided tours available
  • Best to visit during non-monsoon seasons
  • Photography opportunities throughout the trail
  • Jeep transportation available from parking to starting point

The surrounding landscape offers spectacular views of rolling hills, verdant valleys, and expansive tea plantations, making Chembra Peak one of Wayanad’s must-visit destinations for nature enthusiasts and photographers.

Legal permission needed