വന്ദേഭാരതില്‍ ലഭിക്കുന്ന കുപ്പിവെള്ളം കുടിക്കാമോ? ഇക്കാര്യം അറിഞ്ഞിരിക്കുക

കൊച്ചി. കേരളത്തില്‍ കഴിഞ്ഞ മാസം മുതല്‍ ഓടിത്തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസില്‍ എല്ലാ യാത്രക്കാര്‍ക്കും ഒരു കുപ്പിവെള്ളം ലഭിക്കും. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യാത്തവര്‍ക്കു പക്ഷെ ഈ കുപ്പിവെള്ളം എടുക്കാന്‍ ശങ്കയുള്ളതു പോലെയാണ് കാര്യങ്ങള്‍. ഈ കുപ്പിവെള്ളത്തിനുള്ള പണം ഐആര്‍സിടിസി ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇങ്ങനെ ജിഎസ്ടി ഉള്‍പ്പെടെ പണം നല്‍കിയിട്ടും പല യാത്രക്കാരും ഈ വെള്ളം ഉപയോഗിക്കാന്‍ മടിക്കുന്നു. ഏറെ പേരും അല്‍പ്പം കുടിച്ച് ബാക്കിവച്ചിട്ടു പോകുന്നു. ഇതു മൂലം റെയില്‍വേ ഓരോ ദിവസവും നൂറോളം ലീറ്റര്‍ കുപ്പിവെള്ളമാണ് കളയുന്നത്.

ഒരു ലീറ്റര്‍ റെയില്‍ നീര്‍ ബോട്ടിലാണ് യാത്രക്കാര്‍ക്കു നല്‍കുന്നത്. ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് അര ലീറ്റര്‍ നല്‍കിയാല്‍ കുടിവെള്ളം പാഴാക്കുന്നത് ഒഴിവാക്കാം. യാത്രക്കാര്‍ വെള്ളം കുടിച്ചാലും ഇല്ലെങ്കിലും റെയില്‍വേയ്ക്കു നഷ്ടമില്ല. കാരണം ഇതിനു പണം യാത്രക്കാരുടെ പക്കല്‍ നിന്ന് മുന്‍കൂട്ടി ഈടാക്കിയിട്ടുണ്ട്.

Legal permission needed