അബുദബി. വിസിറ്റ് വീസയില്‍ യുഎഇയിലെത്തിയ ടൂറിസ്റ്റുകള്‍ക്ക് വീസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ടതില്ല. 30 അല്ലെങ്കില്‍ 60 ദിവസം കാലാവധിയുള്ള വിസിറ്റ് വീസകള്‍ യുഎഇയിലിരുന്ന് തന്നെ 30 ദിവസത്തേക്കു കൂടി പുതുക്കാനുള്ള സൗകര്യമാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ICA), ദുബായ് സർക്കാരിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് (GDRFA) എന്നിവരുടെ തീരുമാന പ്രകാരമാണിത്.
ഒരു വിസിറ്റ് വീസ പരമാവധി 120 ദിവസം വരെ കാലാവധി നീട്ടിക്കൊടുക്കുമെന്ന് എസിഎ വെബ്‌സൈറ്റി പറയുന്നു. അതേസമയം ഒരു തവണ 30 ദിവസത്തേക്കു മാത്രമെ പുതുക്കൂ. വീസ പുതുക്കുന്നതിന് അവരുടെ വീസ ഏജന്റുമാരെ അല്ലെങ്കില്‍ സ്‌പോണ്‍സറെ ബന്ധപ്പെടാം. ദീര്‍ഘകാല വിസിറ്റ് ആയാലും ഹ്രസ്വകാല വിസിറ്റ് ആയാലും വിസിറ്റ് വീസകളില്‍ ഒരു വര്‍ഷം 120 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങാനാകില്ല.
Also Read ഒറ്റ വീസയിൽ ഗൾഫ് രാജ്യങ്ങളിലെല്ലാം കറങ്ങാം, പുതിയ ടൂറിസ്റ്റ് വീസ വരുന്നു
പൂര്‍ണ രേഖകളുമായി അപേക്ഷിച്ചാല്‍ 48 മണിക്കൂറിനകം വീസ കാലാവധി നീട്ടിക്കിട്ടുമെന്നാണ് ഐസിപി വെബ്‌സൈറ്റില്‍ പറയുന്നത്. അതേസമയം ട്രാവല്‍ ഏജന്റുമാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങളെടുത്തേക്കാം എന്നതും ശ്രദ്ധയിലുണ്ടായിരിക്കുക.
1050 ദിര്‍ഹം ആണ് വിസിറ്റ് വീസ ഒരു മാസത്തേക്ക് പുതുക്കാനുള്ള ചെലവ്. വിവിധ ഇനങ്ങളിലുടെ ഫീസും നികുതികളും ഇതിലുള്‍പ്പെടും.
One thought on “UAE വിസിറ്റ് വിസ പുതുക്കാന്‍ ഇനി രാജ്യത്തിനു പുറത്തു പോകേണ്ട; അറിയേണ്ടതെല്ലാം”