ദുബായ്. രാത്രി നീരാട്ടത്തിന് സൗകര്യമുള്ള മൂന്ന് പുതിയ ബീച്ചുകള്‍ കൂടി ദുബായില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. ഏതു സമയത്തും ഇവിടെ നിന്താന്‍ ടൂറിസ്റ്റുകള്‍ക്കും അല്ലാത്തവര്‍ക്കും ഇവിടെ അനുമതിയുണ്ട്. 800 മീറ്റര്‍ നീളമുള്ള ജുമെയ്‌റ 2, ജുമെയ്‌റ 3, ഉം സുഖയ്ം 1 എന്നീ ബീച്ചുകളാണ് ദുബായ് മുനിസിപാലിറ്റി പുതുതായി തുറന്നത്. തെളിഞ്ഞ വെളിച്ച സംവിധാനം, ലൈഫ് ഗാര്‍ഡുകളുടെ നിരീക്ഷണം തുടങ്ങി എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഇവിടങ്ങളില്‍ ഉണ്ട്. ബീച്ചിലെത്തുന്നവര്‍ക്ക് സുരക്ഷാ മാര്‍നിര്‍ദേശങ്ങളും ബോധവല്‍ക്കരണ സന്ദേശകളും നല്‍കുന്നതിന് വലിയ ഇലക്ട്രോണിക് സ്‌ക്രീനുകളുമുണ്ട്.
അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും ഇതുപയോഗിക്കുന്ന യോഗ്യരായ ലൈഫ് ഗാര്‍ഡുകളും ഇവിടങ്ങളില്‍ സദാ സമയവും അടിയന്തര സഹായത്തിന് ഉണ്ടായിരിക്കും. രാത്രി സമയങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഇടങ്ങളില്‍ മാത്രമെ നീന്താവൂ എന്നും മറ്റിടങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്നും ദുബായ് മുനിസിപാലിറ്റി മുന്നറിയിപ്പു നല്‍കി. ബീച്ചിലെത്തുന്നവര്‍ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും രക്ഷിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
ദുബായിലെ ബീച്ച് ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാത്രി നീന്താന്‍ സൗകര്യമുള്ള ബീച്ചുകള്‍ തുറന്നത്. നഗരത്തിലെ മനോഹര ബീച്ചുകള്‍ ഏറെ ആകര്‍ഷണീയ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ദുബായ് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു.
One thought on “ദുബായില്‍ രാത്രിയും നീന്താവുന്ന മൂന്ന് പുതിയ ബീച്ചുകള്‍ തുറന്നു”