രണ്ടാം Vande Bharat ഇന്നു മുതല്‍ സര്‍വീസ് തുടങ്ങി; പുതിയ സമയക്രമവും സ്റ്റോപ്പുകളും അറിയാം

കൊച്ചി. കേരളത്തിലെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20631- KGQ TVC Vande Bharat Express) ആദ്യ സർവീസിന് ബുധനാഴ്ച തുടക്കമായി. രാവിലെ ഏഴു മണിക്ക്‌ കാസര്‍കോട്ടുനിന്ന്‌ പുറപ്പെട്ട ട്രെയിന്‍ വൈകീട്ട് 3:05ന്‌ തിരുവനന്തപുരത്തെത്തും. കണ്ണൂര്‍, കോഴിക്കോട്‌, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ്‌ മറ്റു സ്റ്റോപ്പുകള്‍. മടക്ക യാത്ര (20632- TVC KGQ Vande Bharat Express) വൈകീട്ട് 4.05ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും.

ചെയര്‍കാർ (CC), എക്‌സിക്യൂട്ടിവ്‌ ചെയർ  (EC)  എന്നീ രണ്ട് ക്ലാസുകളാണ് ഉള്ളത്. രണ്ടിലും ഒരാഴ്ചത്തേക്കുള്ള ബുക്കിങ് ഫുൾ ആണ്. യാത്ര ചെയ്യണമെങ്കിൽ ഇനി തൽക്കാൽ ടിക്കറ്റ് മാത്രമാണ് ആശ്രയം. ചെയർകാറിൽ 96 സീറ്റും ഇസിയിൽ 11 സീറ്റുമാണ് തൽക്കാൽ ക്വാട്ടയിലുള്ളത്. ചൊവ്വാഴ്ചകളില്‍ കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലും തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലും സര്‍വീസ് ഉണ്ടാകില്ല. പുതുക്കിയ സമയക്രമം താഴെ:

Legal permission needed