കാന്തല്ലൂര്‍ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഗ്രാമം

ന്യൂ ദല്‍ഹി. ഇടുക്കിയിലെ കാന്തല്ലൂര്‍ (Kanthalloor) എന്ന മനോഹര ഗ്രാമത്തിന് ലോക വിനോദ സഞ്ചാര ദിനത്തില്‍ അഭിമാന നേട്ടം. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജ് ആയി കേന്ദ്ര ടൂറിസം മന്ത്രാലയം കാന്തല്ലൂരിനെ തെരഞ്ഞെടുത്തു. ജനപങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കി വിജയിപ്പിച്ചതാണ് കാന്തല്ലൂരിനെ ഈ നേട്ടത്തിനര്‍ഹമാക്കിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലിലാണ് പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രത്യേക പരിഗണന നല്‍കി ഇവിടെ പദ്ധതികള്‍ നടപ്പാക്കിയത്.

Legal permission needed