ഗോവയിലെ ബീച്ചുകളില്‍ (Beaches in Goa) വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാലാവസ്ഥയ്ക്കനുസരിച്ച് കടലിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സർക്കാർ സ്വകാര്യ ഏജൻസിയെ നിയോഗിച്ചിരിക്കുകയാണ്. ഇവർ എല്ലാ പ്രധാന ബീച്ചുകളിലും നിരീക്ഷരെ വിന്യസിക്കും. ദിവസവും ഇവർ കാലാവസ്ഥ വിലയിരുത്തി ബീച്ചിൽ കുളിക്കാവുന്ന സ്ഥലം സ്ഥലം പ്രത്യേകം അടയാളപ്പെടുത്തും. സുരക്ഷിത നീന്തൽ ഇടങ്ങളും (Safe Swim) നോ സെൽഫി (No Selfie) ഇടങ്ങളും അടയാളപ്പെടുത്തി ബോർഡുകളും സ്ഥാപിക്കും.
കടലിനെ കുറിച്ച് ധാരണയില്ലാത്ത ടൂറിസ്റ്റുകൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ വർഷം മാത്രം വെള്ളത്തിൽ വീണു മുങ്ങിയ 392 പേരേയാണ് രക്ഷിച്ചത്.