തിരുവനന്തപുരം. ക്രിസ്മസ്, New Year ആഘോഷങ്ങളുടെ മാസമായ ഡിസംബറിൽ KSRTCയും യാത്രാ പ്രേമികൾക്ക് മികച്ച ആഘോഷ യാത്രാ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. വെഞ്ഞാറമൂട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 30, 31 തീയതികളിൽ വാഗമണിലേക്കാണ് ഈ ട്രിപ്. വാഗമൺ-പരുന്തുംപാറ ദ്വിദിന ഉല്ലാസയാത്രയ്ക്ക് ബുക്കിങ് പുരോഗമിക്കുകയാണ്. ഓഫ് റോഡ് ജീപ്പ് സഫാരിയും ക്യാമ്പ് ഫയറുമെല്ലാം ഉൾപ്പെട്ടതാണ് ഈ യാത്ര.
ഷെഡ്യൂൾ ഇങ്ങനെ
വെഞ്ഞാറമൂട് നിന്നും ഡിസംബർ 30ന് പുലർച്ചെ 04.30ന് യാത്ര ആരംഭിക്കും. പത്തനം തിട്ടയിൽ ചെറിയൊരു റിഫ്രഷ്മെന്റ്. മുണ്ടക്കയത്ത് പ്രഭാത ഭക്ഷണം. കൊണ്ടുവരുന്നവർക്ക് കഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 9.30ഓടെ വാഗമൺ (Vagamon in Idukki) അഡ്വഞ്ചർ പാർക്കിൽ എത്തും. ഇവിടെ ഉള്ള ആക്റ്റിവിറ്റീസ് കഴിഞ്ഞ് തങ്ങൾപാറയിൽ കയറി കാഴ്ചകൾ കണ്ടതിനു ശേഷം ഉച്ച ഭക്ഷണം. പിന്നീട് ടീ ലേക് ബോട്ടിങ്. അവിടെ നിന്ന് മൊട്ടകുന്നുകളിലേക്ക്. തവളപ്പാറയിലെ വ്യൂ പോയിന്റിൽ നിന്ന് അതിമനോഹര സൂര്യാസ്തമയ ദൃശ്യവും കാണാം. അതിനു ശേഷം താമസ സ്ഥലത്തേക്ക്. ഇവിടെ ക്യാമ്പ് ഫയർ ഒരുക്കും. ആടിത്തിമിർക്കാൻ KSRTC BTC ടീമിന്റെ ഡിജെയും.
യാത്ര, ഓഫ് റോഡ് ജീപ്പ് സഫാരി, പ്രവേശന ഫീസുകൾ, ഭക്ഷണം, ക്യാമ്പ് ഫെയർ, താമസം ഉൾപ്പടെ ഒരാൾക്ക് 2650 രൂപയാണ് നിരക്ക്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: ഷഹീർ 9447005995, നിതിൻ 9746865116, രാജേഷ് 9447324718