PM MODI VISIT: തൃശൂരിലെ ട്രാഫിക് നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഇങ്ങനെ

തൃശൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi Visit) സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച തൃശൂർ നഗരത്തിൽ കർശന വാഹന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച നഗരത്തിൽ പ്രാദേശിക അവധിയാണ്. രാവിലെ മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും സമീപ റോഡുകളിലും പാർക്കിങ് അനുവദിക്കില്ല. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ  വാഹനങ്ങളും റൗണ്ടിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും. പൊതുജനങ്ങൾ അത്യാവശ്യമില്ലാതെ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശമുണ്ട്.

പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ ഇറങ്ങേണ്ട സ്ഥലവും വാഹനങ്ങളുടെ പാർക്കിങ് സ്ഥലവും (ബ്രായ്ക്കറ്റിൽ) താഴെ പറയും പ്രകാരമാണ്:

ഒറ്റപ്പാലം, ചേലക്കര, പഴയന്നൂർ, തിരുവില്വാമല ഭാഗത്തുനിന്നും വരുന്നവർ വടക്കേ സ്റ്റാൻഡിൽ ഇറങ്ങുക.  (പാർക്കിങ് സ്ഥലങ്ങൾ: കോലോത്തുംപാടം, അക്വാട്ടിക് കോംപ്ലക്സ്, ഇൻഡോർ സ്‌റ്റേഡിയം, പള്ളിത്താമം ഗ്രൗണ്ട്, വടക്കേ സ്‌റ്റാൻഡിലെ താൽക്കാലിക ബസ് സ്റ്റാൻഡ്).

കോഴിക്കോട്, മലപ്പുറം, ഗുരുവായൂർ, കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ ശങ്കരയ്യ റോഡിൽ. (പൂങ്കുന്നം ശിവക്ഷേത മൈതാനം, എംഎൽഎ റോഡ് പാറമേക്കാവ് സ്‌കൂൾ, കോളജ് ഗ്രൗണ്ടുകൾ, പഞ്ചിക്കൽ അമൃതാനന്ദമയി സ്‌കൂൾ ഗ്രൗണ്ട്).

തൃപ്രയാർ, വാടാനപ്പിള്ളി, കാഞ്ഞാണി ഭാഗത്തുനിന്നും വരുന്നവർ പടിഞ്ഞാറേക്കോട്ടയിൽ. (നേതാജി ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് റോഡ്, ഒളരിക്കര ക്ഷേത്രം ഗ്രൗണ്ട്).

കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ. (ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്, ശക്‌തൻ നഗർ പെട്രോൾ പമ്പിന് എതിർവശത്തെ റോഡ്).

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ. (സൺ ഹോസ്‌പിറ്റൽ റോഡ്, ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, ശക്തൻ നഗർ പെട്രോൾ പമ്പിനു എതിർവശത്തെ റോഡ്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്).

പാലക്കാട്, മണ്ണുത്തി ഭാഗത്തു നിന്നും വരുന്നവർ കിഴക്കേക്കോട്ട ജംക്ഷനിൽ. (മണ്ണുത്തി വെറ്ററിനറി കോളജ് ക്യാംപസ് ഗ്രൗണ്ട്, കാർഷിക സർവകലാശാല ക്യാംപസ്).

Legal permission needed