ഊട്ടി. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങളും വാരാന്ത്യവും ഒന്നിച്ചെത്തിയതോടെ OOTYയില്‍ സഞ്ചാരികളുടെ തിരക്കേറി. ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ഊട്ടി തടാകം, പൈന്‍ ഫോറസ്റ്റ്, പൈതൃക തീവണ്ടി യാത്ര… എല്ലായിടത്തും ടൂറിസ്റ്റുകളുടെ തിരക്കാണ്. പകല്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും രാത്രികളില്‍ മൂടല്‍ മഞ്ഞുണ്ട്. ചില ദിവസങ്ങളില്‍ തണുപ്പ് മൈനസ് ഡിഗ്രി വരെ താഴും. കഴിഞ്ഞയാഴ്ച ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
ആളുകളുടെ തിരക്കുണ്ടെങ്കിലും വലിയ ഗതാഗതക്കുരുക്കുകളില്ല. റോഡുകളെല്ലാം മികച്ചതാണ്. ആവശ്യത്തിന് പാര്‍ക്കിങ് സ്ഥലവും ലഭ്യമാണ്. ഊട്ടിയിലെ പ്രധാന കാഴ്ചകളെ കുറിച്ചും അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ചില ഇടങ്ങളെ കുറിച്ചും ഷോപ്പിങിനായി തിരഞ്ഞെടുക്കാവുന്ന കേന്ദ്രങ്ങളെ കുറിച്ചും അറിയാം.
Read This ഊട്ടിയില്‍ തിരക്കില്ലാത്ത മികച്ച അഞ്ച് വിനോദ കേന്ദ്രങ്ങളിതാ
Read This ഊട്ടിയിലെ അഞ്ച് പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളെ കുറിച്ച് അറിയാം