New Year @ 900 കണ്ടി; ഇതൊരു കിടിലൻ ആഘോഷ യാത്രാ പാക്കേജ് തന്നെ

പാലക്കാട്. വയനാട്ടിലെ 900 കണ്ടിയിൽ New Year ആഘോഷിക്കുന്നതോടൊപ്പം മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി കിടിലൻ വിനോദ യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് KSRTC പാലക്കാട് ബജറ്റ് ടൂറിസം സെൽ. ഡിസംബർ 31നാണ് ഈ ദ്വിദിന യാത്ര പുറപ്പെടുന്നത്. പുലർച്ചെ അഞ്ചിന് യാത്ര തുടങ്ങും. ജനുവരി 1ന് വൈകീട്ട് തിരിച്ചെത്തും. രണ്ടു നേരം ഭക്ഷണവും താമസവും ഡി.ജെ അടക്കമുള്ള ന്യൂ ഇയർ ആഘോഷ പരിപാടികളും ഉൾപ്പെട്ടതാണ് ‘ന്യൂ ഇയര്‍ @ 900 കണ്ടി’ പാക്കേജ്.

ഗോത്ര പൈതൃക ഗ്രാമമായ എൻ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ബാണാസുര സാഗർ അണക്കെട്ട് എന്നിവിടങ്ങളും സന്ദർശിക്കാം. ജനുവരി 31 രാത്രി തങ്ങുന്നത് 900 കണ്ടിയിലാണ്. ഇവിടെയാണ് ആഘോഷ പരിപാടികൾ പ്ലാൻ ചെയ്തിരിക്കുന്നത്.

40 പേർക്കു മാത്രമെ ഈ ആഘോഷ യാത്രാ സംഘത്തിൽ ചേരാൻ അവസരമുള്ളൂ. ഒരാൾക്ക് 3300 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: 7012988534, 9995090216

Legal permission needed