തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊല്‍ക്കത്തയ്ക്ക് (Kolkata) സ്വന്തം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം സന്ദര്‍ശിക്കുന്ന നാടുകളിലെ സുരക്ഷയും വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ കൊല്‍ക്കത്ത സഞ്ചാരികള്‍ക്ക് സമാധാനത്തോടെ ചുറ്റിക്കറങ്ങാവുന്ന നഗരമാണെന്നു പറയാം. മറ്റു ഇന്ത്യന്‍ വന്‍നഗരങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറവാണ് കൊല്‍ക്കത്തയില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (National Crime Records Bureau) കണക്കുകള്‍ പ്രകാരമാണിത്. കുറ്റകൃത്യങ്ങള്‍ കുറവുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനം മഹാരാഷ്ട്രയിലെ പൂനെയ്ക്കും മൂന്നാം സ്ഥാനം തെലങ്കാനയിലെ ഹൈദരാബാദിനുമാണ്. ഇന്ത്യയിലെ 19 വലിയ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മൂന്ന് നഗരങ്ങളില്‍ കുറ്റകൃത്യ നിരക്ക് കുറവാണ്. 20 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളാണിത്.
കൂടുതല്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ കൊല്‍ക്കത്തയില്‍ വളരെ കുറവാണ് എന്നത് ഈ നഗരത്തെ സഞ്ചാരികളുടെ പ്രിയ നഗരമാക്കി മാറ്റുന്നു. അതേസമയം, സുരക്ഷിത നഗരം എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരം എന്നര്‍ത്ഥമില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൊല്‍ക്കത്തയില്‍ വര്‍ധിച്ചതായും എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
താരതമ്യേന സുരക്ഷിത നഗരം എന്നതിനു പുറമെ സഞ്ചാരികള്‍ക്കായി ഒരുപാടുണ്ട് കൊല്‍ക്കത്തയില്‍. വിഖ്യാതമായ വിക്ടോറിയ മെമോറിയല്‍, ഹൗറ പാലം, മൈതാന്‍ തുടങ്ങിയവയെല്ലാം ഈ നഗരത്തിന്റെ സമ്പന്ന ചരിത്ര പൈതൃകം വിളിച്ചോതുന്നുണ്ട്. സുരക്ഷിത നഗരമായത് കൊണ്ടു തന്നെ കുടുംബസമേതം യാത്ര പോകാവുന്ന ഒരിടം കൂടിയാണ് കൊല്‍ക്കത്ത.