ഗവിയിലേക്ക് പാക്കേജും പെർമിഷനും ഇല്ലാതെ പോകാം; KSRTC വഴികാട്ടും

gavi tripupdates

പ്രകൃതി സ്നേഹികളായ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഗവി. പശ്ചിമഘട്ടത്തിലെ, പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ഈ നിത്യഹരിത വനത്തിലേക്ക് നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ഗവിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ ഇക്കോ ടൂറിസം (KFDC Gavi Eco Tourism) പദ്ധതിയും ഗവിയിലുണ്ട്. ഇതിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

gavi tripupdates.in

എന്നാൽ പാക്കേജും പെർമിഷനുമില്ലാതെ, വളരെ ചുരുങ്ങിയ ചെലവിൽ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് KSRTC പ്രത്യേക സർവീസുകൾ ഉപയോഗപ്പെടുത്താം. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കും തിരിച്ചു പത്തനംതിട്ടയിലേക്കും ദിവസനേ രണ്ട് ഓർഡിനറി സർവീസുകൾ കെഎസ്ആർടിസി നടത്തിവരുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് 11 മണിയോടെ ഗവിയിലെത്തും. ഉച്ചയ്ക്ക് 12.30നുള്ള ബസ് വൈകീട്ട് അഞ്ചിനാണ് ഗവിയിലെത്തുന്നത്. കുമളിയിൽ നിന്ന് പുലർച്ചെ 5.30നുള്ള ബസ് 6.45ന് ഗവി എത്തും. കുമളിയിൽ നിന്ന് ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന ബസ് 2.20നും ഗവിയിലെത്തും.

Also Read ഗവി യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം

പത്തനംതിട്ട – ഗവി – കുമളി

സർവീസ് 1

  • പത്തനംതിട്ട- 06:30 AM
  • ആങ്ങമൂഴി – 08:30 AM
  • ഗവി – 11:00 AM
  • കുമളി – 12:30 PM

സർവീസ് 2

  • പത്തനംതിട്ട – 12:30 PM
  • ആങ്ങമൂഴി – 02:30 PM
  • ഗവി – 05:00 PM
  • കുമളി – 06:30 PM

കുമളി – ഗവി – പത്തനംതിട്ട

സർവീസ് 1

  • കുമളി – 05:30 AM
  • ഗവി – 06:45 AM
  • ആങ്ങമൂഴി – 09:35 AM
  • പത്തനംതിട്ട – 11:30 AM

സർവീസ് 2

  • കുമളി – 01:10 PM
  • ഗവി – 02:20 PM
  • ആങ്ങമൂഴി – 05:15 PM
  • പത്തനംതിട്ട – 07:00 PM

കൂടുതൽ വിവരങ്ങൾക്ക്:
Pathanamthitta KSRTC: 0468 2229213/ 0468 2222366 (SM)
Kumily KSRTC : 0486 9224242

Legal permission needed