തിരുവനന്തപുരം. പുതുതായി നിരത്തിലിറക്കിയ KSRTC ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകളില്‍ നഗരം ചുറ്റി കാഴ്ചകള്‍ കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക്. തലസ്ഥാന നഗരിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഈ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 100 രൂപ, 300 രൂപ എന്നിങ്ങനെ രണ്ടു തരം ടിക്കറ്റുകളാണുള്ളത്. നഗരം ചുറ്റുന്ന ഒരു യാത്രയ്ക്ക് 100 രൂപയാണ്. എന്നാല്‍ യാത്രയ്ക്കിടെ ഇറങ്ങി സന്ദര്‍ശന സ്ഥലം സമയമെടുത്തു കാണേണ്ടവര്‍ക്ക് 300 രൂപയുടെ ടിക്കറ്റ് എടുക്കാം. ഈ ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് വേണമെങ്കില്‍ ഒരിടത്ത് ഇറങ്ങി അടുത്ത് വരുന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ കയറി യാത്ര തുടരാം. ഈ ടിക്കറ്റില്‍ ഒരു ദിവസം പല യാത്രകള്‍ ചെയ്യാമെന്ന സൗകര്യമുണ്ട്.
രാവിലെ 8 മണക്കും 9 മണിക്കുമായി രണ്ട് ഡബിള്‍ ഡെക്കര്‍ ഇ-ബസുകളാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കിഴക്കെകോട്ട നോര്‍ത്ത് ബസ്റ്റാന്‍ഡിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നാണ് യാത്ര ആരംഭിക്കുക. സെക്രട്ടറിയേറ്റ്, വിജടി ഹാള്‍, കേരള യൂനിവേഴ്‌സിറ്റി, എംഎല്‍എ ഹോസ്റ്റല്‍, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, നിയമസഭാ മന്ദിരം, എല്‍എംഎസ് ചര്‍ച്ച്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, കാവടിയാര്‍, രാജ്ഭവന്‍, മാനവീയം വീഥി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈന്‍ ആര്‍ട്‌സ് കോളെജ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, ചാക്ക, എയര്‍പോര്‍ട്ട്, ശംഖുമുഖം ബൈപ്പാസ്, ലുലു മാള്‍ എന്നിവിടങ്ങളിലൂടെയാണ് യാത്ര.
ഈ സര്‍വീസിനു പുറമെ ചാര്‍ട്ടേഡ് ട്രിപ്പും ഈ ബസില്‍ സാധ്യമാണ്. ഗ്രൂപ്പ് യാത്ര, വെഡിങ് ഷൂട്ട്, ബെര്‍ത്ത് ഡേ പാര്‍ട്ടി പോലുള്ള പ്രത്യേക ആഘോഷ വേളകള്‍, സിനിമാ ഷൂട്ടിങ്, പരസ്യം എന്നിവയ്ക്കായും ഈ ബസുകള്‍ ബുക്ക് ചെയ്യാം. ഈ ആവശ്യങ്ങള്‍ക്ക് നാല് മണിക്കൂര്‍, 8 മണിക്കൂര്‍, 16 മണിക്കൂര്‍ എന്നിങ്ങനെ പാക്കേജായാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188619378