പാലക്കാട്. സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷനു കീഴില്‍ വിവിധയിടങ്ങളിലെ ട്രാക്ക് അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ (മാര്‍ച്ച് 9, 10) ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഷൊര്‍ണൂരില്‍ നിന്നാരംഭിക്കുന്ന ഷൊര്‍ണൂര്‍ ജങ്ഷന്‍-കോഴിക്കോട് സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06455) ശനിയാഴ്ച പൂര്‍ണമായും റദ്ദാക്കി. കോഴിക്കോട് നിന്നാരംഭിക്കുന്ന കോഴിക്കോട്-ഷൊര്‍ണൂര്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06456) ഞായറാഴ്ച പൂര്‍ണമായും റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച (മാര്‍ച്ച് 10) വൈകീട്ട് 4.45ന് പുറപ്പെടുന്ന 16312 കൊച്ചുവേളി-ശ്രീനഗര്‍ വീക്ക്‌ലി എക്‌സ്പ്രസ് 45 മിനിറ്റുകള്‍ വൈകി 4.30ന് പുറപ്പെടും.
ഞായറാഴ്ച വൈകുന്ന ട്രെയിനുകള്‍
- 16630– തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് 30 മിനിറ്റ് വൈകിയോടും
- 16312– കൊച്ചുവേളി-ശ്രീനഗര്‍ വീക്ക്‌ലി എക്‌സ്പ്രസ് 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും.
- 22637– മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 1 മണിക്കൂറും 30 മിനിറ്റും വൈകിയോടും.