കൊല്ലം. KSRTC ബജറ്റ് ടൂറിസം സെല്‍ കൊല്ലത്തു നിന്ന് ഫെബ്രുവരിയില്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 14 ട്രിപ്പുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പൊന്‍മുടി, ഗവി, കോന്നി, വാഗമണ്‍, രാമക്കല്‍മേട് തുടങ്ങി ഇവയില്‍ 13 ട്രിപ്പുകളും ഏകദിന യാത്രകളാണ്. രണ്ടു പകലുകളും ഒരു രാത്രിയും ഉള്‍പ്പെടുന്ന മൂന്നാര്‍ മാത്രമാണ് ദീര്‍ഘദൂര ട്രിപ്പ്. വിശദമായ ഷെഡ്യൂള്‍ താഴെ:
- ഫെബ്രുവരി 2- ഗവി. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 4- റോസ്മല. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തും.
Also Read I വനം വകുപ്പിന്റെ കിടിലൻ റോസ്മല പാക്കേജ് ഇതാ
- ഫെബ്രുവരി 10- രാമക്കല്‍മേട്. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 11.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 10- ഗവി. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 11- കോന്നി-കുംഭാവുരുട്ടി. രാവിലെ 6ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 11- പൊന്മുടി. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 16 ഗവി. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 17- മൂന്നാര്‍. ദ്വിദിന യാത്ര. പുലര്‍ച്ചെ 5ന് പുറപ്പെടും.
- ഫെബ്രുവരി 18- പൊന്മുടി. രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 24- വാഗമണ്‍. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 25- ഇലവീഴാപൂഞ്ചിറ. രാവിലെ 6ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
- ഫെബ്രുവരി 25- ആറ്റുകാല്‍ (2 ട്രിപ്പുകള്‍). പുലര്‍ച്ചെ 4ന് പുറപ്പെട്ട് വൈകീട്ട് 5ന് തിരിച്ചെത്തും.
- ഫെബ്രുവരി 28- ഗവി. പുലര്‍ച്ചെ 5ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9747969768