കൊച്ചി. കർണാടകയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് എറണാകുളത്ത് നിന്നും KSRTC SWIFT സൂപ്പർ ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. വൈകീട്ട് 3.25ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 4.30ന് കൊല്ലൂർ എത്തിച്ചേരും. കൊടുങ്ങല്ലൂർ, ഗുരുവായൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മാംഗ്ലൂർ, ഉഡുപ്പി വഴിയാണ് കൊല്ലൂരിലെത്തുക. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് കൊല്ലൂർ. കൊല്ലൂരിൽ നിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 6 മണിക്ക് എറണാകുളത്ത് എത്തിച്ചേരുന്ന വിധത്തിലാണ് മടക്ക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം (ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾದೇವಿ ದೇವಸ್ಥಾನ). ടിക്കറ്റുകൾ സ്വിഫ്റ്റ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബുക്ക് ചെയ്യാം.
വിശദ വിവരങ്ങൾക്ക്: 0484-2372033 (24 x 7)
മൊബൈൽ – 9447071021
ടോൾ ഫ്രീ 18005994011