വിവിധ KSRTC ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുകൾ വഴി നവംബറിൽ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏകദിന, ദ്വിദിന ഉല്ലാസ യാത്രകൾ ഒരുക്കിയിരിക്കുന്നു. വാഗമൺ, മൂന്നാർ, നെല്ലിയാമ്പതി, സൈലന്റ് വാലി, അതിരപ്പള്ളി, മലക്കപ്പാറ, വയനാട് തുടങ്ങി ഒട്ടേറെ ഡെസ്റ്റിനേഷനുകളാണ് വിന്റർ സീസൺ (Winter Season) ആരംഭിക്കുന്ന നവംബർ മാസ ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ യാത്രകൾ സംഘടിപ്പിക്കുന്ന മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളുടേയും തൃശൂർ, ചാലക്കുടി, തൊടുപുഴ ഡിപ്പോകളുടേയും ബജറ്റ് ടൂറുകളുടെ പൂർണ വിവരങ്ങൾ ഇവിടെ വിശദമായി അറിയാം.
മലപ്പുറം ഡിപ്പോ
നവംബർ 4 ശനി. മാമലക്കണ്ടം, മൂന്നാർ ദ്വിദിന യാത്ര. പുലർച്ചെ നാലു മണിക്ക് പുറപ്പെടും. 1420 രൂപയാണ് നിരക്ക്. ഇതേ യാത്ര നവംബർ 11, 18, 25 തീയതികളിലും ഉണ്ട്.
നവംബർ 5 ഞായർ. സൈലന്റ് വാലി ഏകദിന യാത്ര. രാവിലെ 5 മണിക്ക് പുറപ്പെടുന്ന ഈ യാത്രയിൽ ജംഗിൾ സഫാരിയും ലഘുഭക്ഷണവും ഉൾപ്പെടും. 1250 രൂപയാണ് നിരക്ക്.
നവംബർ 5, 12, 19, 26 തീയതികളിൽ (എല്ലാ ഞായറാഴ്ചകളിലും) അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ യാത്രകളുണ്ട്. പുലർച്ചെ നാലു മണിക്ക് പുറപ്പെടും. 730 രൂപയാണ് നിരക്ക്.
മലപ്പുറ ഡിപ്പോ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ട്രിപ്പ് നവംബർ 11 വെള്ളിയാഴ്ചയാണ് പുറപ്പെടുന്നത്. വാഗമൺ, അഞ്ചുരുളി, രാമക്കൽമേട്, ചതുരംഗപ്പാറ എന്നീ ഡെസ്റ്റിനേഷനുകൾ ഉൾപ്പെടുന്ന ദ്വിദിന യാത്രയിൽ ഓഫ് റോഡ് ജീപ്പ് യാത്ര, ഡിജെ, താമസം എല്ലാമുണ്ട്. 3420 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാം: 9446389823 9995726885

പെരിന്തൽമണ്ണ ഡിപ്പോ
- നവംബർ 5- നെല്ലിയാമ്പതി. രാവിലെ 5.30ന് പുറപ്പെടും. നിരക്ക് 740 രൂപ
- നവംബർ 11- വാഗമൺ. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 2720 രൂപ
- നവംബർ 19- മലക്കപ്പാറ. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 690 രൂപ
- നവംബർ 25- മൂന്നാർ. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 1400 രൂപ
- നവംബർ 26- സൈലന്റ് വാലി. രാവിലെ 6 മണിക്ക് പുറപ്പെടും നിരക്ക് 1230 രൂപ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9048848436
നിലമ്പൂര്‍ ഡിപ്പോ
- നവംബർ 4- മാമലക്കണ്ടം, മൂന്നാർ. രാവിലെ 4ന് പുറപ്പെടും. നിരക്ക് 1480 രൂപ
- നവംബർ 12- നെല്ലിയാമ്പതി. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 840 രൂപ
- നവംബർ 19- കണ്ണൂർ. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 720 രൂപ
- നവംബർ 26- നെല്ലിയാമ്പതി. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 840 രൂപ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 7012968595
പൊന്നാനി ഡിപ്പോ
- നവംബർ 4- ഗവി. രാത്രി 10 മണിക്ക് പുറപ്പെടും. നിരക്ക് 2700 രൂപ
- നവംബർ 12- സൈലന്റ് വാലി. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 1400 രൂപ
- നവംബർ 19- മലക്കപ്പാറ. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 680 രൂപ
- നവംബർ 26- വയനാട്. രാവിലെ 5 മണിക്ക് പുറപ്പെടും. നിരക്ക് 650 രൂപ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846531574

തൃശൂർ ഡിപ്പോ
- നവംബർ 4. നെല്ലിയാമ്പതി
- നവംബർ 12. നെല്ലിയാമ്പതി (ബുക്കിങ് ഫുൾ)
- നവംബർ 26. ഗവി
കൂടുതൽ വിവരങ്ങൾക്കും ബുങ്ങിനും: 9656018514
ചാലക്കുടി ഡിപ്പോ
നവംബർ 5 ഞായർ
മൂന്നാർ (ബുക്കിങ് ഫുൾ)
കാന്തല്ലൂർ. രാവിലെ ആറു മണിക്ക് പുറപ്പെടും.
നെല്ലിയാമ്പതി. രാവിലെ 6.30ന് പുറപ്പെടും.
നവംബർ 10 വെള്ളി
മാമലക്കണ്ടം. രാവിലെ 6 മണിക്ക് പുറപ്പെടും. (ബുക്കിങ് ഫുൾ)
നവംബർ 11 ശനി
മലക്കപ്പാറ. 8 മണിക്ക് പുറപ്പെടും. ( ബുക്കിങ് ഫുള്‍)
മാമലക്കണ്ടം. 6 മണിക്ക് പുറപ്പെടും. (ബുക്കിങ് ഫുള്‍)
വട്ടവട. രാവിലെ 5.30ന് പുറപ്പെടും.
നവംബർ 12 ഞായര്‍
മലക്കപ്പാറ. രാവിലെ 8 മണിക്ക് പുറപ്പെടും.
വാഗമണ്‍. 6 മണിക്ക് പുറപ്പെടും.
മൂന്നാര്‍. 6 മണിക്ക് പുറപ്പെടും.
നവംബർ 18 ശനി
മലക്കപ്പാറ. 8 മണിക്ക് പുറപ്പെടും.
കൊളുക്കുമല. 9.30ന് പുറപ്പെടും.
നവംബർ 19 ഞായര്‍
മലക്കപ്പാറ. 8 മണിക്ക് പുറപ്പെടും.
നെല്ലിയാമ്പതി. 6.30ന് പുറപ്പെടും.
നവംബർ 25 ശനി
മലക്കപ്പാറ. 8 മണിക്ക് പുറപ്പെടും.
നെല്ലിയാമ്പതി. 6.30ന് പുറപ്പെടും.
നവംബർ 26 ഞായര്‍
രാമക്കല്‍മേട്. 6 മണിക്ക് പുറപ്പെടും.
നെല്ലിയാമ്പതി. 6.30ന് പുറപ്പെടും.
ബുക്കിങിന്: 9074503720, 9747557737 (വാട്സാപ്പിലും ലഭ്യം)
ബുക്കിങ് സമയം: രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ

തൊടുപുഴ ഡിപ്പോ
നവംബർ 5, ഞായർ
മൂന്നാർ- കാന്തല്ലൂർ. രാവിലെ 6 മണിക്ക് പുറപ്പെടും. നിരക്ക് 670 രൂപ.
സഞ്ചാരികളുടെ പറുദീസയായ മൂന്നാർ മലനിരകളിൽ, കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി നുകർന്ന് വെള്ളച്ചാട്ടങ്ങളും അരുവികളും പൊഴിക്കുന്ന കളകളാരവങ്ങളുടെ ഈണം ആസ്വദിച്ച് ഗ്രാമ പാതയിലൂടെയുള്ള യാത്ര. മറയൂർ ചന്ദനക്കാടുകൾ, കാന്തല്ലൂരിലെ പഴത്തോട്ടങ്ങൾ, ശർക്കര നിർമാണം, മുനിയറകൾ എല്ലാ കണ്ടാസ്വദിച്ചുള്ള യാത്ര.
ബുക്കിങിന്: 9400262204, 9074136560
ബുക്കിങ് സമയം: രാവിലെ 10 മണി മുതൽ 5 മണി വരെ. തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാം.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Your article helped me a lot, is there any more related content? Thanks!
Your point of view caught my eye and was very interesting. Thanks. I have a question for you.