കൊച്ചി. എറണാകുളം ജില്ലയിലെ ആദ്യ Floating Bridge (കടല്‍ നടപ്പാലം) വിനോദ സഞ്ചാരികള്‍ക്കായി വൈപ്പിന്‍ കുഴുപ്പിള്ളി ബീച്ചില്‍ (Kuzhupilly Beach) തുറന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് (ബുധന്‍) മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. തിരമാലകള്‍ക്കു മുകളിലൂടെ കടലോളത്തിനൊപ്പം ഉയര്‍ന്നും താഴ്ന്നും 100 മീറ്റ വരെ ദൂരം കടലിലേക്ക് നടക്കാം. ഒരേ സമയം 50 പേരെ വഹിക്കാനുള്ള ശേഷിയുണ്ട് ഈ പാലത്തിന്. 120 രൂപയാണ് ഒരാള്‍ക്ക് പ്രവേശന നിരക്ക്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കുഴുപ്പിള്ളി പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവരുടെ സഹകരണത്തോടെയാണ് പാലം സ്ഥാപിച്ചത്.
പാലത്തില്‍ കയറുന്നവരെല്ലാം ലൈഫ് ജാക്കറ്റ് ധരിക്കണം. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാരും സജ്ജരായുണ്ട്.