ഇന്ത്യക്കാര്‍ക്കിടയില്‍ യാത്രാ പ്രിയം കൂടിയതോടെ വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ബജറ്റിലൊതുങ്ങുന്ന വിദേശ വിനോദ യാത്രകളാണിപ്പോള്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്. കോവിഡിന് ശേഷം ഇന്ത്യക്കാരുടെ യാത്രകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതില്‍ വലിയൊരു പങ്കും വിദേശത്തേക്കാണ് പോകുന്നത്. ഇവരെ ആകര്‍ഷിക്കാനായി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടൂറിസത്തിന് പ്രാധാന്യമുള്ള അയല്‍രാജ്യങ്ങളായ മാലദ്വീപിലും ശ്രീലങ്കയിലുമെല്ലാം ഏറ്റവും കൂടുതല്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ഇന്ത്യക്കാരാണ്. മലേഷ്യയിലും തായ്‌ലാന്‍ഡിലും ഇന്ത്യക്കാര്‍ മുന്നില്‍ തന്നെയുണ്ട്.ഈ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം
ലോകത്ത് കരുത്തുറ്റ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ 80-ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടെന്ന് ഏറ്റവും പുതിയ ഹെന്‍ലി ആന്റ് പാട്‌ണേഴ്‌സ് പാസ്‌പോര്‍ട്ട് റാങ്കിങ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിസ ഇല്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പാസ്‌പോര്‍ട്ടിന്റെ പവറും കൂടും. 2006ല്‍ 71-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഇത് 84 ആയിരുന്നു. ഈ വര്‍ഷം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 80ല്‍ എത്തിയിരിക്കുന്നു.
- ശ്രീലങ്ക
ഭൂട്ടാന്‍
നേപ്പാള്‍
മ്യാന്‍മര്‍
ഒമാന്‍
ഖത്തര്‍
തായ്‌ലന്‍ഡ്
കംബോഡിയ
മലേഷ്യ
ഇന്തൊനീസ്യ - മാലദ്വീപ്
ഇറാന്‍
ജോര്‍ദാന്‍
കസാഖ്സ്ഥാന്‍
മക്കാവോ
മഡഗാസ്‌കര്‍
മൗറീഷ്യസ്
ഫിജി
മാര്‍ഷല്‍ ഐലന്‍ഡ്‌സ്
ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് - കേപ് വെര്‍ദെ ഐലന്‍ഡ്‌സ്
കൊമോറോ ഐലന്‍ഡ്‌സ്
കുക്ക് ഐലന്‍ഡ്‌സ്
പലാവു ഐലന്‍ഡ്‌സ്
അംഗോള
ബാര്‍ബഡോസ്
ബൊളീവിയ
എല്‍ സാല്‍വദോര്‍
ബുറുണ്ടി
ഗാബോണ്‍ - കെനിയ
താന്‍സാനിയ
സെനഗല്‍
റുവാണ്ട
എത്യോപ്യ
മൗറിത്താനിയ
തുനീഷ്യ
സിംബാബ്‌വെ
സൊമാലിയ
ജിബൂട്ടി - ഗ്രനേഡ
ഗിനിയ-ബിസാവു
ഹെയ്തി
ഡൊമിനിക്ക
ജമൈക്ക
കിരിബാതി
ലാവോസ്
മൊസാംബിക്ക്
മൈക്രോനേഷ്യ
മോണ്ട് സെറാത്
നിയു - സമോവ
ടോഗോ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
സീഷെല്‍സ്
സിയറ ലിയോണ്‍
സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്
സെന്റ് ലൂസിയ
സെന്റ് വിന്‍സെന്റ് ആന്റ് ഗ്രനേഡൈന്‍സ്
തിമോര്‍ ലെസ്‌തേ
തുവാലു
വനവാട്ടു