സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്: ഹിമാചല്‍ യാത്ര തത്ക്കാലം മാറ്റിവെക്കാം

മൺസൂൺ കാലവർഷം കനത്തതോടെ മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഇപ്പോള്‍ വിനോദ യാത്ര അനുയോജ്യമല്ല. കാലാവസ്ഥ രൂക്ഷമായതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി സഞ്ചാരികള്‍ യാത്രാ മധ്യേ കുടുങ്ങി. കേരളത്തില്‍ നിന്ന് വിനോദ യാത്ര പോയ 45 ഡോക്ടര്‍മാരുടെ സംഘം സുരക്ഷിതരാണെന്ന വിവരവും അതിനിടെ സ്ഥിരീകരിച്ചത് ആശ്വാസമായി.

കുളു മണാലി, മണാലി ലേ ദേശീയ പാതകള്‍ അടച്ചു. റോത്തങിലേക്ക് അടല്‍ ടണല്‍ വഴിയുള്ള ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ ഭീതി മുതല്‍ ഷിംല-കല്‍ക ട്രെയിനും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ അഞ്ചു പ്രധാന പാതകളാണ് അടച്ചിട്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് ഗംഗോത്രി ദേശീയ പാതിയലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്കും യാത്ര പ്ലാന്‍ ചെയ്തവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് സുരക്ഷിതം. കനത്ത മഴയുള്ള കാലാവസ്ഥയില്‍ മലകളിലും മലമ്പാതകളിലും അപകടസാധ്യത ഏറും. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവുമാണ് വില്ലന്‍മാരാകുക. പലയിടത്തും റോഡും പാലങ്ങലും ഒലിച്ചു പോയിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വിനോദ സഞ്ചാരികള്‍ക്ക് ഇരു സംസ്ഥാനങ്ങളും കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യാത്രകള്‍ കുറച്ച് താമസ സ്ഥലത്തു തന്നെ തുടരാനാണ് അധികൃതര്‍ ടൂറിസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ട്രെക്കിങുകള്‍ നടത്തരുതെന്നും അരുവികളിലേക്കും പുഴകളിലേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഹെൽപ് ലൈൻ നമ്പറുകൾ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed