കൊച്ചി. യാത്രക്കാര്‍ വര്‍ധിച്ചതോടെ കൊച്ചി മെട്രോ (Kochi Metro) ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചു. തിരക്കുള്ള സമയങ്ങളില്‍ ഓരോ 7.15 മിനിറ്റിലും ട്രെയിനുകള്‍ ഓടും. തിരക്കില്ലാത്ത മണിക്കൂറുകളില്‍ എല്ലാ 8 മിനിറ്റിലും ട്രെയിനുകള്‍ ഓടും. ദിവസേനയുള്ള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ നല്ല വര്‍ധന ഉണ്ട്. ശരാശരി 82,024 യാത്രക്കാരാണ് ജൂണില്‍ ദിവസേന യാത്ര ചെയ്തത്. വേനലവധി സീസണില്‍ തുടര്‍ച്ചയായി ദിവസം ഒരു ലക്ഷം യാത്രക്കാര്‍ എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.