ഒക്ടോബറില്‍ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

തിരുവനന്തപുരം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിജയികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Legal permission needed