550 രൂപയ്ക്ക് ക്രൂസ് കപ്പലിൽ ഒരു യാത്ര; SagaraRani പാക്കേജുകളും നിരക്കുകളും അറിയാം

കൊച്ചി. കുറഞ്ഞ ചെലവിൽ ക്രൂസ് കപ്പൽ യാത്ര ആഗ്രഹിക്കുന്നവർക്ക് കടൽയാത്ര അനുഭവിച്ചറിയാൻ മികച്ച അവസരമാണ് കൊച്ചിയിലെ SagaraRani ക്രൂസ് കപ്പൽ സർവീസ് ഒരുക്കുന്നത്. ദിവസവും വ്യത്യസ്ത സമയങ്ങളിലെ അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാവുന്ന വിവിധ യാത്രകളാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള KSINCയുടെ ഡീലക്‌സ് മിനി ക്രൂസ് കപ്പലായ (deluxe mini-cruise vessel) സാഗരറാണി ഒരുക്കുന്നത്.  കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് പുറപ്പെട്ട് കായലിലൂടെ കടലിലേക്ക് 10 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യും. ഓരോ യാത്രയും രണ്ട് മണിക്കൂർ വരെ നീളും. വിനോദയാത്രികർക്ക് ഒറ്റയ്ക്കായും ഗ്രൂപ്പായും ഈ യാത്രയിൽ പങ്കുചേരാം.

സാഗരറാണിയുടെ അകത്തളവും സൗകര്യങ്ങളും

രണ്ടു ഡെക്കുകളുള്ള യാനമാണ് സാഗരറാണി. കപ്പലുമല്ല, ബോട്ടുമല്ല, ക്രൂസ് വെസൽ എന്ന വിഭാഗത്തിലാണ് ഈ ചെറുകപ്പൽ. മുകളിലെ ഡെക്കിൽ 90 പേരേ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. മികച്ച മ്യൂസിക് സിസ്റ്റമുള്ള ഡിജെ ഫ്ളോറും ക്യാപ്റ്റന്റെ ക്യാബിനും ഇവിടെയാണ്.

താഴെ ഡെക്കിൽ ഒരു റെസ്റ്റൊറന്റ്, ശീതീകരിച്ച വലിയ കോൺഫറൻസ് റൂം, രണ്ട് വാഷ്റൂമുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പത്തോളം ജീവനക്കാരാണ് സാഗരറാണിയിലുള്ളത്. യാത്രയുടനീളം കാഴ്ചകൾ വിശദീകരിച്ചു തരാനായി ഗൈഡും ഉണ്ട്. യാത്രക്കാർക്ക് കോംപ്ലിമെന്ററി ചായ, ചെറുകടികൾ എന്നിവയും ലഭിക്കും.

പാക്കേജുകളും യാത്രാ നിരക്കും

വെറും 550 രൂപയ്ക്ക് രണ്ട് മണിക്കൂർ നീളുന്ന ഒരു കടൽ യാത്ര നടത്താമെന്നതാണ് സാഗരറാണിയുടെ സവിശേഷത. അവധി ദിവസങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും 600 രൂപയാണ് നിരക്ക്. മോണിങ് ക്രൂസ്, പ്രീനൂൺ ക്രൂസ്, ആഫ്റ്റർനൂൺ ക്രൂസ്, സൺസെറ്റ് ക്രൂസ്, ഡിന്നർ ക്രൂസ്, സ്പെഷ്യൽ ക്രൂസ് എന്നിങ്ങനെ അഞ്ച് യാത്രാ പാക്കേജുകളാണ് ഉള്ളത്. ഗ്രൂപ്പ് അല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായി എല്ലാ ദിവസവുമുള്ള യാത്രാ പാക്കേജുകളും നിരക്കുകളും ഇങ്ങനെ:

Morning Cruise 8:30 AM – 10:30 AM
Ticket rate: Rs.600/- on weekends and holidays. Rs.550 /- on working days

Prenoon Cruise 11:00 AM – 1:00 PM
Ticket rate: Rs.600/- on weekends and holidays. Rs.550 /- on working days

Sunset Cruise – 5:30 PM – 7:30 PM
Ticket rate: Rs.600/- on all days

Special Cruise 2:30 PM – 4:30 PM
Ticket rate: Rs.600/- on weekends and holidays. Rs.550 /- on working days

ഗ്രൂപ്പുകൾക്കുള്ള വിവിധ പാക്കേജുകളും നിരക്കുകളും താഴെ നൽകിയിരിക്കുന്നു. സ്കൂളുകൾക്കും കോളെജുകൾക്കുമുള്ള പ്രത്യേക യാത്രകളും ഉണ്ട്. ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും: 9846211143, 9744601234

Legal permission needed