ഊട്ടി ഹെലികോപ്റ്റര്‍ ടൂറിസം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി

ooty epass trip updates

ചെന്നൈ. നീലഗിരി സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഊട്ടിയില്‍ ഇന്ന് തുടങ്ങാനിരുന്ന ഹെലികോപ്റ്റര്‍ റൈഡ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പരിസ്ഥിതി പ്രശ്‌നങ്ങളു സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് പരാതിപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി മുരുകവേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പരിസ്ഥിതി ലോല പ്രദേശമായ നീലഗിരിയില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹെലികോപ്റ്റര്‍ പറത്താന്‍ വനം വകുപ്പിന്റെ അനുമതിയില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

Also Read ഊട്ടി-മസിനഗുഡി റോഡിൽ കാട്ടാനക്കൂട്ടം പതിവ്, ജാഗ്രതാ നിർദേശം

എന്നാല്‍ ഹെലികോപ്റ്റര്‍ രണ്ടാഴ്ച മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും വിനോദ സഞ്ചാര പ്രദേശങ്ങളിലൂടെയാണ് പറത്തുന്നതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാടിനു മുകളിലൂടെ പറത്തുന്നില്ല എന്നതു കൊണ്ട് വനം വകുപ്പിന്റെ അനുമതി തേടേണ്ടി വന്നിട്ടില്ലെന്നും സ്വകാര്യ സംരംഭകരുടെ ഹെലികോപ്റ്റര്‍ സര്‍വീസിന് സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. സര്‍ക്കാരിനു പങ്കില്ലെങ്കില്‍ എന്തിന് പരസ്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് എന്ന് ചേര്‍ത്തുവെന്നും പരസ്യപ്പെടുത്തുന്നതിനു മുമ്പ് എന്തു കൊണ്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്നും കോടതി ചോദിച്ചു.

Also Read പാവങ്ങളുടെ ഊട്ടിയിലേക്ക് വിട്ടാലോ? ഇവയെല്ലാം കാണാം

Legal permission needed