കൊച്ചി. കേരളത്തില്‍ നിന്നുള്‍പ്പെടെ ഏറെ വിനോദ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ബജറ്റ് ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ വിയറ്റ്‌നാമിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകളുമായി വിയറ്റ്‌നമീസ് ബജറ്റ് വിമാന കമ്പനിയായ വിയറ്റ്‌ജെറ്റ് എയര്‍. കൊച്ചിയില്‍ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് ഓഗസ്റ്റ് 12നാണ് സര്‍വീസ് ആരംഭിക്കുന്നത്. കൊ്ച്ചിയില്‍ നിന്ന് രാത്രി 11.30ന് പുറപ്പെട്ട് ഹോ ചി മിൻ സിറ്റിയില്‍ പ്രാദേശിക സമയം 6.40ന് ഇറങ്ങും. തിരിച്ച് ഹോ ചി മിൻ സിറ്റിയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.30ന് പുറപ്പെട്ട് കൊച്ചിയില്‍ രാത്രി 10.50ന് ഇറങ്ങും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകളുമായാണ് കൊച്ചിയില്‍ വിയെറ്റ്‌ജെറ്റിന്റെ അരങ്ങേറ്റം.
ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ വര്‍ധിച്ചതോടെയാണ് കൂടുതല്‍ വിയെറ്റ്‌ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ദല്‍ഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലേക്ക് വിയെറ്റ്‌ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ വിമാന യാത്ര സാധ്യമാക്കുന്ന ഈ ബജറ്റ് എയര്‍ലൈന്‍ കമ്പനി വിയറ്റ്‌നാമില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
One thought on “കൊച്ചി-വിയറ്റ്‌നാം നേരിട്ടുള്ള ബജറ്റ് സര്‍വീസുമായി വിയെറ്റ്‌ജെറ്റ് എയര്‍”