Udyan Utsav 2024: രാഷ്ട്രപതി ഭവനില്‍ 15 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അമൃത് ഉദ്യാന്‍ (മുഗള്‍ ഗാര്ഡന്) ഫെബ്രുവരി രണ്ടിന് പൊതുജനങ്ങള്‍ക്കായി തുറക്കും. വര്‍ഷംതോറും വിന്റര്‍ സീസണില്‍ നടക്കുന്ന ഉദ്യാന്‍ ഉത്സവ് 2024 മാര്‍ച്ച് 31 വരെ തുടരും. രാഷ്ട്രപതി ഭവനിലെ ഏറ്റവും ആകര്‍ഷകമായ ഈ പൂന്തോപ്പ് ഈസ്റ്റ് ലോണ്‍, സെന്‍ട്രല്‍ ലോണ്‍, ലോംഗ് ഗാര്ഡന്, സര്‍ക്കുലര്‍ ഗാര്ഡന് എന്നീ പൂന്തോട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ടുലിപ്, ഡാഫഡില്‍സ്, ഏഷ്യാറ്റിക് ലിലി, ഓറിയന്റല്‍ ലിലി തുടങ്ങിയ ഇനങ്ങളും അപൂര്‍വ്വ പുഷ്പങ്ങളും ഇവിടെ നേരിട്ട് കണ്ടാസ്വദിക്കാം. ടുലിപ് പൂക്കളും നൂറിലേറെ റോസ് ഇനങ്ങളുമാണ് ഉദ്യാന്‍ ഉത്സവിലെ പ്രധാന ആകര്‍ഷണം.
Amrit Udyanൽ ബാല്‍ വാടിക എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേകം തയാറാക്കിയ ഗാര്‍ഡനും ഉണ്ട്. 225 വര്‍ഷം പഴക്കമുള്ള ശീഷം മരം, ട്രീ ഹൗസ്, നേച്ചേഴ്സ് ക്ലാസ്റൂം എന്നിവയും ഇവിടെ ഉണ്ട്. ബോണ്‍സായ് ഗാര്ഡന്, സര്‍ക്കുലര്‍ ഗാര്ഡന് തുടങ്ങി വൈവിധ്യമാര്‍ന്ന പൂന്തോപ്പുകളുമുണ്ട്. സന്ദര്‍ശകര്‍ക്കായി ഫുഡ്കോര്‍ട്ട്, സുവനീര്‍ ഷോപ്പ്, ക്ലോക്ക് റൂം, റെസ്റ്റ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശന സമയവും പ്രവേശനവും
രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയാണ് അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുക. പ്രവേശനം 4 മണി വരെ മാത്രമെ അനുവദിക്കൂ. രാഷ്ട്രപതി ഭവന്റെ നോര്‍ത്ത് അവന്യൂവിന് സമീപമുള്ള ഗേറ്റ് നമ്പര്‍ 35 വഴിയാണ് പ്രവേശനം. ഫെബ്രുവരി 22, 23, മാര്‍ച്ച് 1, 5 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഈ ദിവസങ്ങല് പ്രത്യേക സന്ദര്‍ശകര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിലും ഹോളി ദിവസമായ മാര്‍ച്ച് 25നും അമൃത് ഉദ്യാന്‍ തുറക്കില്ല. സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഷട്ട്ല് ബസ് സര്‍വീസും സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.