സഹ്യാദ്രി മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദര ഗ്രാമമുണ്ട് തെക്കൻ മഹാരാഷ്ട്രയിൽ. സിന്ധുദുർഗ് ജില്ലയിലെ മൂടൽ മഞ്ഞിന്റെ നാടായ അംബോലി (Amboli). ആ മഞ്ഞിൻ പുതപ്പിനുള്ളിലേക്കാണ് Trip Updates ഗ്രൂപ്പിന്റെ ഈ മൺസൂൺ സീസണിലെ മൂന്നാമത് മഴയാത്ര. വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ, കോടമഞ്ഞു മൂടിയ ചുരം കയറി ചെന്നെത്തുന്ന ആ ദേശത്ത്
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയുണ്ട് വിനോദ സഞ്ചാരികളെ വരവേൽക്കാൻ.
കോരിച്ചൊരിയുന്ന മഴയിലും വിജനവീഥികൾ ചുഴുന്ന മഞ്ഞും പച്ചപ്പണിഞ്ഞ ഗ്രാമവും കാനന പാതകളും ഉണ്ടവിടെ. താഴേക്ക് പതിക്കുന്നവയും മുകളിലേക്ക് വീശിയടിക്കുന്നതുമായ ജലധാരകളും
കാർമേഘങ്ങൾ ഉള്ളിലൊളിപ്പിച്ചുവെച്ച ആകാശവും പച്ചപ്പട്ടുടുത്ത താഴ്വരയും കാറ്റിന്റെ ഹുങ്കാരവുമെല്ലാം അവിടെ അനുഭവിക്കാം. വനങ്ങളും സസ്യജന്തു ജാലങ്ങളും പ്രകൃതിയും കൊണ്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മൺസൂണിലെ മഞ്ഞിൻ പറുദീസയിൽ ഇതിൽ പരം വേറെന്തു വേണം? ഇടമുറിയാതെ പെയ്തിറങ്ങുന്ന മഴ ആസ്വദിക്കാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ കൊണ്ട് ഇവിടം സമ്പന്നമാണ്.
യാത്രാ ഇങ്ങനെ
ജൂലൈ 28ന് വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച് പുലർച്ചെ അഞ്ചു മണിക്ക് എത്തിച്ചേരും. 29ന് ശനിയാഴ്ച സ്ഥലങ്ങളൊക്കെ ചുറ്റിയടിക്കും. 30ന് ഞായറാഴ്ച രാവിലെ 11 മണിക്ക് തിരികെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പാക്കേജിൽ ഉൾപ്പെടുന്നത്
രണ്ട് രാത്രികളും രണ്ട് പകലുകളും അടങ്ങുന്നതാണ് യാത്ര. ഭക്ഷണം (ഒരു ബ്രേക്ക് ഫാസ്റ്റ്, ഒരു ലഞ്ച്, ഒരു ഡിന്നർ ), അപ് & ഡൗണ്‍ സ്ലീപർ ട്രെയിൻ ടിക്കറ്റ്, സൈറ്റ് സീയിങ് വാഹനം, ടിക്കറ്റ്, ഗൈഡ് സേവനം ഉൾപ്പെടെ ഒരാൾക്ക് 3199 രൂപയാണ് നിരക്ക്. ട്രെയിനിലെ ഭക്ഷണവും വ്യക്തിപരമായ ചെലവുകളും ഇതിൽ ഉൾപ്പെടില്ല.
ഈ മഴയാത്രയിൽ ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ, ഈ ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.