300 രൂപയ്ക്ക് സോളാര്‍ ഇലക്ട്രിക് ബോട്ടില്‍ കൊച്ചി കായലയില്‍ കറങ്ങാം; INDRA സര്‍വീസ് തുടങ്ങി

indra solar boat kochi trip updates

കൊച്ചി കായലിൽ ഒരു INDRA യാത്ര ആയാലോ? അവധി ദിവസങ്ങൾ ആഘോഷിക്കാൻ കുറഞ്ഞ ചെലവിലൊരു ബജറ്റ് ക്രൂയിസ് യാത്രയെ കുറിച്ചാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ കൊച്ചിയിലേക്ക് വിട്ടോളൂ. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ക്രൂയിസ് ബോട്ട് കൊച്ചി കായലിൽ ടൂറിസം സർവീസ് ആരംഭിച്ചു. രണ്ടു മണിക്കൂർ നീളുന്ന രണ്ട് യാത്രകളാണ് ഇന്ദ്ര നടത്തുക. ഒരു യാത്രയിൽ പരമാവധി 100 പേർക്ക് യാത്ര ചെയ്യാം. രണ്ടു നിലകളുള്ള ബോട്ടിൽ താഴെ നില എസിയാണ്.

എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസ്, വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്ടൻ ഐലൻഡ് എന്നിവിടങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് യാത്ര. എല്ലാ ദിവസവും രാവിലെ 11നും വൈകീട്ട് 4നുമാണ് സർവീസുകൾ. മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ ഭക്ഷണവും ബോട്ടിൽ ലഭിക്കും. 3.7 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സോളാർ ഇലക്ട്രിക് ബോട്ട് ജലഗതാഗത വകുപ്പിന്റേതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 94000 50351, 94000 50350 നമ്പറുകളിൽ ബന്ധപ്പെടാം.

Legal permission needed