പേപ്പർ ലാമിനേറ്റ് ചെയ്ത കാർഡ് രൂപത്തിലാക്കിയ പഴഞ്ചൻ ലൈസൻസുകൾക്ക് പകരം മോട്ടോർ വാഹന വകുപ്പ് പുതുതായി അവതരിപ്പിച്ച PET G സ്മാർട് കാർഡ് രൂപത്തിലുള്ള ലൈസൻസുകൾ പുതിയ അപേക്ഷകർക്ക് അയച്ചു തുടങ്ങി. എറണാകുളത്തെ കേന്ദ്രീകൃത പ്രിന്റിങ് സെന്ററിലാണ് ഇവ പ്രിന്റ് ചെയ്യുന്നത്. ഇന്ത്യൻ പോസ്റ്റൽ വഴിയാണ് ഇവ അപേക്ഷർക്ക് അയച്ചു കൊടുക്കുന്നത്. വിവിധ ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടിയാണ് പുതിയ ഡ്രൈവിങ് ലൈസൻസുകൾ പ്രിന്റ് ചെയ്യുന്നത്. കയ്യിൽ നിലവിലുള്ള പഴയ രൂപത്തിലുള്ള ലൈസൻസ് പുതിയ കാർഡിലേക്കു മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രത്യേകശ്രദ്ധയ്ക്ക് MVD നൽകുന്ന നിർദേശങ്ങൾ:
- എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽ അഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ “Address change” എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്
- ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ സജീവമായി ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
- അപേക്ഷയിൽ നൽകിയ അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരും.
- ഇങ്ങനെ മടങ്ങിയ ലൈസൻസുകൾ എറണാകുളത്തെ പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി ലൈസൻസ് ഉടമകൾക്ക് കൈപ്പറ്റാവുന്നതാണ്.
very nice
I need my license like this smart
Payment option മാത്രം work ചെയ്യില്ല. പരിവാഹൻ സൈറ്റിൽ എല്ലാ ക്യാപ്ച്ച യും ഞാൻ ടൈപ്പ് ചെയ്തു.
ഒന്ന് കൂടി ശ്രമിക്കൂ. ഞാൻ വലിയ അറിവുള്ള ആളല്ല. എനിക്ക് കഴിഞ്ഞു. താങ്കള്ക്കും കഴിയും
How I can changemy DOB in my Dl
ഞാൻ എല്ലാം ചെയ്തു പക്ഷെ ലൈസൻസ് ഫോട്ടോ സിഗ്നേച്ചർ എന്നിവ upload ചെയ്യാൻ ഓപ്ഷൻ വരുന്നില്ല payment ചെയ്യാനും കഴിയുന്നില്ല.ഞാൻ മൊബൈൽ ചെയ്തപ്പോൾ ഒരു application number കിട്ടി പക്ഷേ അത് എങ്ങനെ cancel ചെയ്യാൻ കഴിയും
പുതിയ കാർഡ് രൂപത്തിലേക്കു മാറ്റിയില്ലെങ്കിൽ പ്രശ്നമുണ്ടോ?
Digi ലോക്കറിൽ സൂക്ഷിച്ചാൽ പോരേ. ആവശ്യേ നേരത്ത് അത് കാണിക്കുകയുമാകാം. പുതുക്കേണ്ട സമയമാകുമ്പോൾ പുതുക്കാം. അപ്പോൾ പുതിയ സ്മാർട് കാർഡ് ലഭിക്കും. പഴയ കാർഡ് കാലാവധി തീരുന്നതുവരെ ഉപയോഗിക്കാൻ ഒരു തടസ്സവുമില്ല.
ഞാൻ പുതിയത്തിന് അപേക്ഷ കൊടുത്തു.. അടുത്ത ആഴ്ച കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പെയ്മൻ്റ് നും ഡോക്യുമെൻ്റ് അപ്ലോഡിങ്നും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. ശ്രദ്ധയോടെ ചെയ്താൽ ആർക്കും പറ്റും.. ഞാൻ എൻ്റെ മൊബൈൽ ഇൽ ആണ് അപേക്ഷ കൊടുത്തത്
ഞാൻ ചെയ്തു. എല്ലാം ഈസി ആണ്. പഴയ ലൈസൻസ് അപ്ലോഡ് ചെയ്യുമ്പോൾ രണ്ടു വശവും കൂടി ഒരു പേജിൽ വരുന്നതുപോലെ സ്കാൻ ചെയ്തു അപ്ലോഡ് ചെയ്യുക. കാരണം ഒരു അപ്ലോഡ് ഓപ്ഷൻ മാത്രമേ ഉള്ളൂ. സെൽഫ് അറ്റെസ്റ്റഡ് എഴുതി ഒപ്പിട്ടാണ് ഞാൻ അപ്ലോഡ് ചെയ്തത്.
How to add asdress change in already submitted applicaion? Kindly help
Ernakulam ulla aa kendrikritha printing centre evideyanu. Location ariyavunnavar parayu
എൻ്റെ ലൈസൻസ് പുതുക്കേണ്ടത് 2024 July യിലാണ്. ഇപ്പോൾ മാറ്റണമോ. അന്നു പുതുക്കുമ്പോൾ കൂടുതൽ പൈസാ കൊടുക്കേണ്ടി വരുമോ ?
അന്ന് മാറ്റിയാൽ മതി പക്ഷെ ഈ മാസം കഴിഞ്ഞാൽ 1200ആവും ഇപ്പോൾ 200 ഒള്ളു
ഒരു വർഷത്തിനുള്ളിൽ pet g ആക്കിയാൽ മതി. ₹ 200 മാത്രം
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പൈസ അടച്ചു അക്കൗണ്ടിൽ നിന്ന് പൈസ പോയി.
പക്ഷെ ട്രഷറിയിൽ എത്തിയിട്ടുമില്ല. 24 ന് അടച്ച പൈസ ഇതേവരെ അങ്ങോട്ടും എത്തിയിട്ടില്ല ഇങ്ങോട്ടും എത്തിയിട്ടില്ല.