ലൈസൻസ് സ്മാർട് കാർഡ് ആക്കാൻ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പേപ്പർ ലാമിനേറ്റ് ചെയ്ത കാർഡ് രൂപത്തിലാക്കിയ പഴഞ്ചൻ ലൈസൻസുകൾക്ക് പകരം മോട്ടോർ വാഹന വകുപ്പ് പുതുതായി അവതരിപ്പിച്ച PET G സ്മാർട് കാർഡ് രൂപത്തിലുള്ള ലൈസൻസുകൾ പുതിയ അപേക്ഷകർക്ക് അയച്ചു തുടങ്ങി. എറണാകുളത്തെ കേന്ദ്രീകൃത പ്രിന്റിങ് സെന്ററിലാണ് ഇവ പ്രിന്റ് ചെയ്യുന്നത്. ഇന്ത്യൻ പോസ്റ്റൽ വഴിയാണ് ഇവ അപേക്ഷർക്ക് അയച്ചു കൊടുക്കുന്നത്. വിവിധ ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടിയാണ് പുതിയ ഡ്രൈവിങ് ലൈസൻസുകൾ പ്രിന്റ് ചെയ്യുന്നത്. കയ്യിൽ നിലവിലുള്ള പഴയ രൂപത്തിലുള്ള ലൈസൻസ് പുതിയ കാർഡിലേക്കു മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രത്യേകശ്രദ്ധയ്ക്ക് MVD നൽകുന്ന നിർദേശങ്ങൾ:

  • എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽ അഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
  • അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ “Address change” എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്
  • ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ സജീവമായി ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
  • അപേക്ഷയിൽ നൽകിയ അഡ്രസ്സിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരും.
  • ഇങ്ങനെ മടങ്ങിയ ലൈസൻസുകൾ എറണാകുളത്തെ പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി ലൈസൻസ് ഉടമകൾക്ക് കൈപ്പറ്റാവുന്നതാണ്.

Also Read: കയ്യിലുള്ള ലൈസൻസും PET G കാർഡാക്കാം, അപേക്ഷിക്കേണ്ട് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed