ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പൂർ ടൈഗർ റിസർവിലെ വനസവാരി നാല് ദിവസത്തേക്ക് നിർത്തിവെച്ചു. ഇന്ന് (വ്യാഴം) മുതൽ ഞായറാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗർ ഡെപ്യൂട്ടി കമീഷണർ ഡി എസ് രമേശ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ബന്ദിപ്പൂർ ടൈഗർ റിസർവിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങൾക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയെത്തും.
ബന്ദിപ്പൂർ ടൈഗർ റിസർവിനൊപ്പം തെപ്പക്കാട് എലിഫന്റ് ക്യാമ്പിലേക്കും നാല് ദിവസത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല.
GREAT…