PASSPORT വെരിഫിക്കേഷന് ഇനി DigiLocker; പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങള്‍ അറിയാം

പുതിയ പാസ്‌പോര്‍ട്ട് (Passport) എടുക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിലവില്‍ വന്നു. ഓഗസ്റ്റ് അഞ്ചു മുതലാണ് ഈ മാറ്റം. ഇതില്‍ ഏറ്റവും പ്രധാന മാറ്റം പുതിയ അപേക്ഷകര്‍ എല്ലാ ആവശ്യമായ എല്ലാ രേഖകളും DigiLockerല്‍ അപ്‌ലോഡ് ചെയ്യണം എന്നതാണ്.

ഇതിനായി ആദ്യം ഡിജിലോക്കറില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. നമ്മുടെ രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പ്ലാറ്റ്‌ഫോം ആണ് ഡിജിലോക്കര്‍. ഡ്രൈവിങ് ലൈസന്‍സ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാം ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.

പാസ്‌പോര്‍ട്ടിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വെബ്‌സൈറ്റ് മുഖേന രേഖകള്‍ ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്താലെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഡിജിലോക്കര്‍ വഴി രേഖകള്‍ അപ് ലോഡ് ചെയ്തവര്‍ ഇവയുടെ പകര്‍പ്പ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെത്തുമ്പോള്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. കൈവശം സൂക്ഷിക്കേണ്ടതുമില്ല. ഡിജിലോക്കര്‍ വഴിയുള്ള രേഖാ പരിശോധനകള്‍ വളരെ വേഗം നടക്കും എന്നതിനാല്‍ പാസ്‌പോര്‍ട്ട് അപേക്ഷാ നടപടിക്രമങ്ങളും വേഗത്തിലാകും.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആണ് ഡിജിലോക്കര്‍ സംവിധാനം അവതരിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന ഏതു രേഖകളും ഇവിടെ സൂക്ഷിക്കാം. ഇവ എപ്പോള്‍ വേണമെങ്കിലും ആവശ്യാനുസരണം ഇവിടെ നിന്ന് എടുക്കുകയും ചെയ്യാം. വാഹന രേഖകള്‍, മാര്‍ക്ക് ഷീറ്റുകള്‍, ആധാരം, നികുതി ഷീട്ട് തുടങ്ങി എന്തും ഇവിടെ സൂക്ഷിക്കാം.

ഡിജിലോക്കറില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിന് ആധാറുമായി ബന്ധിപ്പിച്ച ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ നമ്പറിലേക്ക് ഒടിപി വരും. ഇതു നല്‍കി ഡിജിലോക്കര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാം. ഡിജിലോക്കറില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും.

Also Read വിദേശയാത്രാ അനുഭവങ്ങളുടെ മികച്ച സമാഹാരം വായിക്കാം

Legal permission needed