സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാരികളും അപരിചിത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത (Nipah Alert in Kerala) പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും പൂർണമായും പാലിക്കാനും ശ്രദ്ധവേണം. കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ നിപ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
വനങ്ങളിലേക്കും വന്യജീവി സങ്കേതങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുക.
വവ്വാല്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
നിപ റിപോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്നതാണ് ഉചിതം. കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് പ്രവേശന വിലക്കും ഉണ്ടായിരിക്കുമെന്നറിയുക.
വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല. ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും N95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും N95 Mask ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ N95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം.
ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം
എന്താണ് നിപ വൈറസ്?
ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ (NiV) വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (Incubation period) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗചികിത്സ
രോഗം വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന രോഗികളില്‍ അതില്‍ത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരില്‍ ആന്റിവൈറല്‍ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉപവിഭാഗത്തില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.
രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പര്‍ക്കത്തില്‍ വന്നവരോ വന്നിരിക്കാന്‍ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍
ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
Key facts
- Nipah virus infection in humans causes a range of clinical presentations, from asymptomatic infection (subclinical) to acute respiratory infection and fatal encephalitis.
- The case fatality rate is estimated at 40% to 75%. This rate can vary by outbreak depending on local capabilities for epidemiological surveillance and clinical management.
- Nipah virus can be transmitted to humans from animals (such as bats or pigs), or contaminated foods and can also be transmitted directly from human-to-human.
- Fruit bats of the Pteropodidae family are the natural host of Nipah virus.
- There is no treatment or vaccine available for either people or animals. The primary treatment for humans is supportive care.
- The 2018 annual review of the WHO R&D Blueprint list of priority diseases indicates that there is an urgent need for accelerated research and development for the Nipah virus.
Nipah virus (NiV) is a zoonotic virus (it is transmitted from animals to humans) and can also be transmitted through contaminated food or directly between people. In infected people, it causes a range of illnesses from asymptomatic (subclinical) infection to acute respiratory illness and fatal encephalitis. The virus can also cause severe disease in animals such as pigs, resulting in significant economic losses for farmers.
Although Nipah virus has caused only a few known outbreaks in Asia, it infects a wide range of animals and causes severe disease and death in people, making it a public health concern.
Past Outbreaks
Nipah virus was first recognized in 1999 during an outbreak among pig farmers in, Malaysia. No new outbreaks have been reported in Malaysia since 1999.
It was also recognized in Bangladesh in 2001, and nearly annual outbreaks have occurred in that country since. The disease has also been identified periodically in eastern India.
Other regions may be at risk for infection, as evidence of the virus has been found in the known natural reservoir (Pteropus bat species) and several other bat species in a number of countries, including Cambodia, Ghana, Indonesia, Madagascar, the Philippines, and Thailand.
Transmission
During the first recognized outbreak in Malaysia, which also affected Singapore, most human infections resulted from direct contact with sick pigs or their contaminated tissues. Transmission is thought to have occurred via unprotected exposure to secretions from the pigs, or unprotected contact with the tissue of a sick animal.
In subsequent outbreaks in Bangladesh and India, consumption of fruits or fruit products (such as raw date palm juice) contaminated with urine or saliva from infected fruit bats was the most likely source of infection.
There are currently no studies on viral persistence in bodily fluids or the environment including fruits.
Human-to-human transmission of Nipah virus has also been reported among family and care givers of infected patients.
During the later outbreaks in Bangladesh and India, Nipah virus spread directly from human-to-human through close contact with people’s secretions and excretions. In Siliguri, India in 2001, transmission of the virus was also reported within a health-care setting, where 75% of cases occurred among hospital staff or visitors. From 2001 to 2008, around half of reported cases in Bangladesh were due to human-to-human transmission through providing care to infected patients.
Signs and symptoms
Human infections range from asymptomatic infection to acute respiratory infection (mild, severe), and fatal encephalitis.
Infected people initially develop symptoms including fever, headaches, myalgia (muscle pain), vomiting and sore throat. This can be followed by dizziness, drowsiness, altered consciousness, and neurological signs that indicate acute encephalitis. Some people can also experience atypical pneumonia and severe respiratory problems, including acute respiratory distress. Encephalitis and seizures occur in severe cases, progressing to coma within 24 to 48 hours.
The incubation period (interval from infection to the onset of symptoms) is believed to range from 4 to 14 days. However, an incubation period as long as 45 days has been reported.
Most people who survive acute encephalitis make a full recovery, but long term neurologic conditions have been reported in survivors. Approximately 20% of patients are left with residual neurological consequences such as seizure disorder and personality changes. A small number of people who recover subsequently relapse or develop delayed onset encephalitis.
The case fatality rate is estimated at 40% to 75%. This rate can vary by outbreak depending on local capabilities for epidemiological surveillance and clinical management.
Diagnosis
Initial signs and symptoms of Nipah virus infection are nonspecific, and the diagnosis is often not suspected at the time of presentation. This can hinder accurate diagnosis and creates challenges in outbreak detection, effective and timely infection control measures, and outbreak response activities.
In addition, the quality, quantity, type, timing of clinical sample collection and the time needed to transfer samples to the laboratory can affect the accuracy of laboratory results.
Nipah virus infection can be diagnosed with clinical history during the acute and convalescent phase of the disease. The main tests used are real time polymerase chain reaction (RT-PCR) from bodily fluids and antibody detection via enzyme-linked immunosorbent assay (ELISA).
Other tests used include polymerase chain reaction (PCR) assay, and virus isolation by cell culture.
Treatment
There are currently no drugs or vaccines specific for Nipah virus infection although WHO has identified Nipah as a priority disease for the WHO Research and Development Blueprint. Intensive supportive care is recommended to treat severe respiratory and neurologic complications.
Natural host: fruit bats
Fruit bats of the family Pteropodidae – particularly species belonging to the Pteropus genus – are the natural hosts for Nipah virus. There is no apparent disease in fruit bats.
It is assumed that the geographic distribution of Henipaviruses overlaps with that of Pteropus category. This hypothesis was reinforced with the evidence of Henipavirus infection in Pteropus bats from Australia, Bangladesh, Cambodia, China, India, Indonesia, Madagascar, Malaysia, Papua New Guinea, Thailand and Timor-Leste.
African fruit bats of the genus Eidolon, family Pteropodidae, were found positive for antibodies against Nipah and Hendra viruses, indicating that these viruses might be present within the geographic distribution of Pteropodidae bats in Africa.
Nipah virus in domestic animals
Outbreaks of the Nipah virus in pigs and other domestic animals such as horses, goats, sheep, cats and dogs were first reported during the initial Malaysian outbreak in 1999.
The virus is highly contagious in pigs. Pigs are infectious during the incubation period, which lasts from 4 to 14 days.
An infected pig can exhibit no symptoms, but some develop acute feverish illness, labored breathing, and neurological symptoms such as trembling, twitching and muscle spasms. Generally, mortality is low except in young piglets. These symptoms are not dramatically different from other respiratory and neurological illnesses of pigs. Nipah virus should be suspected if pigs also have an unusual barking cough or if human cases of encephalitis are present.
For more information of Nipah in animals, see the Food and Agriculture Organization of the United Nations webpage on Nipah and the World Organization for Animal Health (OIE) webpage on Nipah.
Prevention
Controlling Nipah virus in pigs
Currently, there are no vaccines available against Nipah virus. Based on the experience gained during the outbreak of Nipah involving pig farms in 1999, routine and thorough cleaning and disinfection of pig farms with appropriate detergents may be effective in preventing infection.
If an outbreak is suspected, the animal premises should be quarantined immediately. Culling of infected animals – with close supervision of burial or incineration of carcasses – may be necessary to reduce the risk of transmission to people. Restricting or banning the movement of animals from infected farms to other areas can reduce the spread of the disease.
As Nipah virus outbreaks have involved pigs and/or fruit bats, establishing an animal health/wildlife surveillance system, using a One Health approach, to detect Nipah cases is essential in providing early warning for veterinary and human public health authorities.
Reducing the risk of infection in people
In the absence of a vaccine, the only way to reduce or prevent infection in people is by raising awareness of the risk factors and educating people about the measures they can take to reduce exposure to the Nipah virus.
Public health educational messages should focus on:
- Reducing the risk of bat-to-human transmission.
Efforts to prevent transmission should first focus on decreasing bat access to date palm sap and other fresh food products. Keeping bats away from sap collection sites with protective coverings (such as bamboo sap skirts) may be helpful. Freshly collected date palm juice should be boiled, and fruits should be thoroughly washed and peeled before consumption. Fruits with sign of bat bites should be discarded. - Reducing the risk of animal-to-human transmission.
Gloves and other protective clothing should be worn while handling sick animals or their tissues, and during slaughtering and culling procedures. As much as possible, people should avoid being in contact with infected pigs. In endemic areas, when establishing new pig farms, considerations should be given to presence of fruit bats in the area and in general, pig feed and pig shed should be protected against bats when feasible. - Reducing the risk of human-to-human transmission.
Close unprotected physical contact with Nipah virus-infected people should be avoided. Regular hand washing should be carried out after caring for or visiting sick people.
Controlling infection in health-care settings
Health-care workers caring for patients with suspected or confirmed infection, or handling specimens from them, should implement standard infection control precautions at all times
As human-to-human transmission has been reported, in particular in health-care settings, contact and droplet precautions should be used in addition to standard precautions. Airborne precautions may be required in certain circumstances.
Samples taken from people and animals with suspected Nipah virus infection should be handled by trained staff working in suitably equipped laboratories.
WHO response
WHO is supporting affected and at risk countries with technical guidance on how to manage outbreaks of Nipah virus and on how to prevent their occurrence.
The risk of international transmission via fruits or fruit products (such as raw date palm juice) contaminated with urine or saliva from infected fruit bats can be prevented by washing them thoroughly and peeling them before consumption. Fruit with signs of bat bites should be discarded.