കോഴിക്കോട്. കോഴിക്കോട് സിറ്റിയിൽ നിന്നും ബീച്ചിലേക്കുള്ള റോഡിൽ സി എച്ച് മേൽ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തി വച്ചു. ബീച്ച് ഭാഗത്തേക്കുള്ള ഗതാഗതം പുനർക്രമീകരിച്ചു.
ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ
മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ അരയിടത്തുപാലം, സരോവരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധിറോഡ് മേൽപ്പാലം കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
റെയിൽവേസ്റ്റേഷനിൽ നിന്നും ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റിബസുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജംഗ്ഷൻ വഴി ക്രിസ്റ്റ്യൻ കോളേജ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് മേൽപ്പാലം കയറി പോകേണ്ടതാണ്.
ഗാന്ധിറോഡ് നിന്നും വരുന്ന സിറ്റി ബസുകൾ ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി മലബാർ ക്രിസ്റ്റ്യൻ കോളേജ് (MCC) കിഴക്ക് വശത്തുകൂടെ വയനാട് റോഡ് വഴി BEM സ്കൂൾ സ്റ്റോപ് വഴി പോകേണ്ടതാണ്.
സിഎച്ച് മേൽപ്പാലം കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ LIC, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാം ഗേറ്റ് കടന്ന് പോകേണ്ടതാണ്. കൂടാതെ പാളയം, Link road വഴി റെയിൽവെ ഓവർ ബ്രിഡ്ജ് കയറി കോടതി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
നടക്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകേണ്ടതാണ്.
കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബീച്ച് റോഡ് വഴി കോടതി, കോർപ്പറേഷൻ ഓഫീസ്, ബീച്ച് ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.
പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്ക് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് മേൽപ്പാലം കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.
വയനാട് ഭാഗത്ത് നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം, സരോവരം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധിറോഡ് മേൽപ്പാലം കയറി ബീച്ച് ഭാഗത്തേക്ക് പോകേണ്ടതാണ്.