ഓണ സമ്മാനമായി കേരളത്തില്‍ ഓടുന്ന 16 ട്രെയ്‌നുകള്‍ക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ഇതു പ്രകാരം ചില സർവീസുകളിൽ സമയക്രമത്തിലും നേരിയ മാറ്റമുണ്ട്. വിശദമായി താഴെ ചേർത്തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എന്ന വിശേഷണത്തോടെ അനുവദിച്ച പുതിയ സ്റ്റോപ്പുകൾ മിക്കതും നേരത്തെ കോവിഡ് കാലത്ത് നിർത്തിവച്ചതായിരുന്നു.
- തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസിന് (16347) ഓഗസ്റ്റ് 15 മുതല്‍ ഏഴിമലയില്‍ ഒരു മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചു. രാവിടെ 08.28ന് ഏഴിമലയില്‍ എത്തും 08.29ന് പുറപ്പെടും. ഇതു പ്രകാരം മറ്റു സ്റ്റേഷനുകളിലും നേരിയ സമയമാറ്റം ഉണ്ട്. വിശദമായി താഴെ
സ്റ്റേഷൻ | നിലവിലുള്ള സമയം | പുതുക്കിയ സമയം |
ഏഴിമല | — | 08.28/08.29 |
പയ്യന്നൂർ | 08.33/08.35 | 08.36/08.37 |
തൃക്കരിപ്പൂർ | 08.41/08.42 | 08.43/08.44 |
ചെറുവത്തൂർ | 08.54/08.55 | 08.56/08.57 |
നീലേശ്വരം | 09.09/09.10 | 09.11/09.12 |
കാഞ്ഞങ്ങാട് | 09.23/09.25 | 09.25/09.27 |
ബേക്കൽ ഫോർട്ട് | 09.31/09.32 | 09.33/09.34 |
കോട്ടിക്കുളം | 09.39/09.40 | 09.41/09.42 |
കാസർകോട് | 09.53/09.55 | 09.55/09.57 |
കുംബള | 10.09/10.10 | 10.11/10.12 |
- മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) സർവീസ് ഓഗസ്റ്റ് 15 മുതൽ ഏഴിമലയിൽ 16.16ന് എത്തിച്ചേരും. ഒരു മിനിറ്റ് സ്റ്റോപ്പുണ്ട്. പയങ്ങാടിയിൽ 16.24ന് എത്തിച്ചേരും, 16.25ന് പുറപ്പെടും. കണ്ണപുരത്ത് 16.33ന് എത്തിച്ചേരും, 16.34ന് പുറപ്പെടും.
- വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി ജങ്ഷൻ-ഗാന്ധിധാം ജങ്ഷൻ ഹംസഫർ വീക്ക്ലി എക്സ്പ്രസ് (20923) ഓഗസ്റ്റ് 17 മുതൽ കാസർകോട് നിർത്തും. മൺസൂൺ സമയം (സെപ്തംബർ 31 വരെ) 19.04ന് എത്തിച്ചേരും. മൺസൂൺ സീസൺ അല്ലാത്ത കാലങ്ങളിൽ 20.49ന് എത്തിച്ചേരും. ഒരു മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
- തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഗാന്ധിധാം ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ ഹംസഫർ വീക്ക്ലി എക്സ്പ്രസ് (20924) ഓഗസ്റ്റ് 21 മുതൽ കാസർകോട്ട് ഒരു മിനിറ്റ് നിർത്തും. മൺസൂൺ സമയം (സെപ്തംബർ 31 വരെ) 10.29ന് എത്തിച്ചേരും. മൺസൂൺ സീസൺ അല്ലാത്ത കാലങ്ങളിൽ 08.19ന് എത്തിച്ചേരും.
- വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന ദാദർ-തിരുനെൽവേലി വീക്ക്ലി എക്സ്പ്രസ് (22629) ഓഗസ്റ്റ് 17 മുതൽ കാസർകോട്ട് ഒരു മിനിറ്റ് നിർത്തും. മൺസൂൺ സമയം (സെപ്തംബർ 31 വരെ) 14.49ന് എത്തിച്ചേരും. മൺസൂൺ സീസൺ അല്ലാത്ത കാലങ്ങളിൽ 12.49ന് എത്തിച്ചേരും.
- ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി-ദാദർ വീക്ക്ലി എക്സ്പ്രസ് (22630) ഓഗസ്റ്റ് 16 മുതൽ കാസർകോട്ട് ഒരു മിനിറ്റ് നിർത്തും. 20.49ന് എത്തിച്ചേരും, 20.50ന് പുറപ്പെടും.
- മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ ഏറനാട് എക്സ്പ്രസ് (16605) ഓഗസ്റ്റ് 15 മുതൽ പയങ്ങാടി സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തും. 09.10 ആണ് എത്തിച്ചേരുന്ന സമയം. തിരിച്ചുള്ള സർവീസിൽ (16606) പയങ്ങാടിയിൽ 14.37ന് എത്തും.
- ഷൊർണൂർ ജങ്ഷൻ-കണ്ണൂർ മെമു സ്പെഷൽ (06023) സർവീസ് ഓഗസ്റ്റ് 16 മുതൽ തിരുനാവായയിൽ ഒരു മിനിറ്റ് നിർത്തും. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ 05.16ന് എത്തിച്ചേരും. തിരിച്ചുള്ള സർവീസിൽ (06024) 21.07ന് തിരുനാവായ എത്തും.
- യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് (16527) ഓഗസ്റ്റ് 15 മുതൽ പരപ്പനങ്ങാടി ഒരു മിനിറ്റ് നിർത്തും. 07.09ന് എത്തിച്ചേരും.
- തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629) ഓഗസ്റ്റ് 16 മുതൽ ചാലക്കുടിയിലും അങ്കമാലിയിലും ഒരു മിനിറ്റ് നിർത്തും. ചാലക്കുടിയിൽ 00.59നും കുറ്റിപ്പുറത്ത് 03.09നും എത്തിച്ചേരും.
- തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഓഗസ്റ്റ് 18 മുതൽ കുറ്റിപ്പുറത്ത് പുലർച്ചെ 2.26നും തിരൂരിൽ 2.43നും എത്തിച്ചേരും.
- തിരുനെൽവേലി ജങ്ഷൻ-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791) ഓഗസ്റ്റ് 18 മുതൽ അങ്കമാലിയിൽ ഒരു മിനിറ്റ് നിർത്തും. 09.17ന് എത്തിച്ചേരും. തിരിച്ചുള്ള സർവീസിൽ (16792) അങ്കമാലിയിൽ 03.17നും ആലുവയിൽ 18.1നും എത്തിച്ചേരും.
One thought on “കേരളത്തിൽ 16 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ; വിശദ സമയപ്പട്ടിക അറിയാം”