മാരാരിക്കുളം ഇന്ത്യയിലെ MOST WELCOMING CITYകളിൽ ഒന്നാമത്, തേക്കടിയും പട്ടികയില്‍

alappuzha trip updates kerala tourism

കൊച്ചി. അതിഥി സ്വീകരണത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള പട്ടണങ്ങളുടെ (MOST WELCOMING CITY) പട്ടികയിൽ ആലപ്പുഴ ജില്ലയിലെ തീരദേശ പട്ടണമായ മാരാരിക്കുളം ഒന്നാമതെത്തി. ആദ്യത്തെ 10 ഇടങ്ങളിൽ തേക്കടിയും ഇടംപിടിച്ചു. യാത്രാ, താമസ ബുക്കിങ് രംഗത്തെ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ബുക്കിങ് ഡോട്ട്‌കോം നടത്തിയ 12ാമത് ട്രാവലര്‍ റിവ്യൂ അവാര്‍ഡ്‌സ് (Traveller Review Awards 2024) ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ആഗോള തലത്തിൽ വിനോദ സഞ്ചാരികളുടെ റിവ്യൂ അടിസ്ഥാനമാക്കി നടത്തുന്ന സർവെയാണിത്.

ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, കേരള എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ച നഗരങ്ങളില്‍ ഭൂരിഭാഗവും. രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍ ആണ് രണ്ടാം സ്ഥാനത്ത്. ഥാര്‍ മരുഭൂമിയിലെ ഈ ചരിത്ര പട്ടണം പുരാതന കോട്ടകളാലും നിര്‍മ്മിതികളാലും സമ്പന്നമാണ്. മഹാരാഷ്ട്രയിലെ ബീഡ് ആണ് മൂന്നാം സ്ഥാനത്ത്. ലഡാക്കിലെ ലേ, ഹിമാചല്‍ പ്രദേശിലെ മണാലി, തേക്കടി, ഹിമാചലിലെ ധരംശാല, കസോള്‍, രാസ്ഥാനിലെ പുഷ്‌കര്‍, ജോധ്പൂര്‍ എന്നീ പട്ടണങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.

ഇന്ത്യയില്‍ അതിഥി സ്വീകരണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്. രണ്ടാം സ്ഥാനം ഗോവയ്ക്കും മൂന്നാം സ്ഥാനം കേരളത്തിനും ലഭിച്ചു.

വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങളൊരുക്കുന്ന 13,348 സ്ഥാപനങ്ങളാണ് ബുക്കിങ് ഡോട്ട്‌കോമില്‍ ഉള്ളത്. ഇവര്‍ക്ക് 1.18 കോടി റിവ്യൂകളാണ് ആകെ ലഭിച്ചത്. 8.8 ആണ് ശരാശരി സ്‌കോര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, ബുക്കിങ് ഡോട്ട് കോം വെരിഫൈ ചെയ്ത വിനോദ സഞ്ചാരികളുടേയും യാത്രക്കാരുടേയും 30.9 കോടി യാത്രാ, താസമ റിവ്യൂകളെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായി സമഗ്രമായി നടത്തുന്ന വാര്‍ഷിക സര്‍വെയാണിത്.

2024’s Most Welcoming Cities on Earth

  • Arraial d’Ajuda, Brazil
  • Ermoupoli, Greece
  • Viana do Castelo, Portugal
  • Daylesford, Australia
  • Grindelwald, Switzerland
  • Moab, United States
  • Uzès, France
  • Mazatlán, Mexico
  • Jaisalmer, India
  • Fujikawaguchiko, Japan

2024’s Most Welcoming Regions on Earth

  • Perthshire, United Kingdom
  • Penghu, Taiwan
  • Boyacá, Colombia
  • Trentino – Alto Adige, Italy
  • Los Lagos, Chile
  • Erongo, Namibia
  • Otago, New Zealand
  • Lapland, Finland
  • Asturias, Spain
  • Friesland, Netherlands

Legal permission needed