ബന്നാര്‍ഘട്ട മൃഗശാലയില്‍ LEOPARD SAFARI ആരംഭിക്കുന്നു

Bannerghatta Biological Park trip updates

ബെംഗളൂരു. ബന്നാല്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി വൈകാതെ Leopard Safari ആരംഭിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. നിലവിലുള്ള ലയണ്‍ സഫാരിക്കും ടൈഗര്‍ സഫാരിക്കും പുറമെയാണ് പുതിയ ലെപേഡ് സഫാരിയും വരുന്നത്. മൃഗശാലയിലെ പുള്ളിപ്പുലികളെ സഫാരിക്കായി ഇണക്കും. ഇതിനാവശ്യമായ പരിശീലനവും നല്‍കും. ഇതു പൂര്‍ത്തിയായാല്‍ സഫാരി ആരംഭിക്കുന്ന തീയതി പ്രഖ്യാപനമുണ്ടാകും. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ മേയില്‍ ലെപേഡ് സഫാരി ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Bannerghatta Biological Park trip updates

ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ (Bannerghatta Biological Park) 50 ഏക്കറോളം വനപ്രദേശമാണ് ലെപേഡ് സഫാരിക്കായി മാറ്റിവച്ചിട്ടുള്ളത്. ഉയരത്തിലുള്ള വേലികളും വലകളും കെട്ടി വേര്‍ത്തിരിച്ച ഈ പ്രദേശം പുള്ളിപ്പുലികള്‍ പുറത്തു ചാടാത്ത രീതിയില്‍ സുരക്ഷിത വലയത്തിലാക്കിയതാണ്. കെണികളില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ സൂത്രശാലികളും സമര്‍ത്ഥരുമാണ് പുള്ളിപ്പുലികള്‍. ഇതു മുന്‍കൂട്ടി കണ്ട് പൂര്‍ണമായും അടച്ചുറപ്പാക്കിയിട്ടുണ്ട്. ഈ 50 ഏക്കര്‍ വനമേഖലയില്‍ 12 പുള്ളിപ്പുലികളെയാണ് തുറന്നു വിടുക. 20 വരെ പുള്ളിപ്പുലികളെ ഉള്‍ക്കൊള്ളാനാകും. ഘട്ടം ഘട്ടമായി എണ്ണം വര്‍ധിപ്പിക്കും. പുതിയ സാഹചര്യങ്ങളോട് ഇവയെ ഇണക്കിച്ചേര്‍ക്കാനും പരസ്പര സംഘര്‍ഷം ഒഴിവാക്കാനുമാണിത്.

ബന്നാര്‍ഘട്ട മൃഗശാലയില്‍ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ടെന്നാണ് കണക്ക്. എന്നാല്‍ ലെപേഡ് സഫാരിക്കായി ഒരുക്കുന്ന പുള്ളിപ്പുലികളെല്ലാം രണ്ടു മാസത്തിനു താഴെ പ്രായമുള്ളപ്പോള്‍ പലയിടത്തു നിന്നായി രക്ഷപ്പെടുത്തി ഇവിടെ സംരക്ഷിച്ചു വളര്‍ത്തിയവയാണ്. സഫാരിയില്‍ കാണുന്നവയെല്ലാം ഒരു വയസ്സിനു താഴെ പ്രായമുള്ളവയായിരിക്കും.

Legal permission needed