ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ നിന്ന് മടങ്ങേണ്ട അവസാന തീയതി അറിയാം

ജിദ്ദ. ഉംറ വീസയില്‍ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയില്‍ എത്തിയവര്‍ക്ക് മടങ്ങാനുള്ള അവസാന തീയതി സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. ഹിജ്‌റ വര്‍ഷം ദുല്‍ഖഅദ 29 ആണ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ നിന്ന് മടങ്ങേണ്ട അവസാന തീയതി. മേയ് 21ന് ദുല്‍ഖഅദ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജൂണ്‍ മൂന്നാം വാരം വരെ സമയുണ്ട്.

Also Read കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ജൂൺ നാലിന്

ഉംറ തീര്‍ത്ഥാടകര്‍ നിശ്ചിത സമയത്തിനകം തന്നെ രാജ്യത്തു നിന്ന് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ഹജ്ജിനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ദുല്‍ഖഅദ ഒന്നു മുതല്‍ സൗദിയിലെത്തി തുടങ്ങും. ദുല്‍ഹിജ്ജ നാലു വരെ വിദേശികളുടെ വരവ് തുടരും.

Legal permission needed