വെഞ്ഞാറമൂട് നിന്നുള്ള KSRTC ബജറ്റ് ടൂറിസം യാത്രകൾ ഫെബ്രുവരിയിൽ 100 പിന്നിടുകയാണ്. ആനവണ്ടി ടൂർ ഇഷ്ടപ്പെടുന്നവരുടെ മികച്ച പിന്തുണയോടെ ഒരു വർഷമായി വെഞ്ഞാറമൂട് ഡിപ്പോയുടെ ഉല്ലാസ യാത്രകളെല്ലാം മികച്ച വിജയമാണ്. നിറഞ്ഞ ബസുകളിലാണ് എല്ലാ യാത്രകളും. ഫെബ്രുവരി 18ന് ഇല്ലിക്കൽകല്ല്- ഇലവീഴാപൂഞ്ചിറ യാത്രയാണ് നൂറാമത് യാത്ര. ആദ്യമായാണ് ഇവിടേക്ക് ട്രിപ്പ് പോകുന്നത്. മികച്ച ബുക്കിങ് ആണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ബുക്കിങ് ലഭിച്ചാൽ രണ്ടോ മൂന്നോ ബസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. വാഗമണ്ണിനും മൂന്നാറിനും പുറമെ കന്യാകുമാരി, വാഴ് വന്തോൾ- പൊന്മുടി എന്നിവിടങ്ങളിലേക്കും യാത്രകളുണ്ട്. ഷെഡ്യൂൾ ഇങ്ങനെ:
- ഫെബ്രുവരി 04- വാഗമൺ
- ഫെബ്രുവരി 10- വാഴ് വന്തോൾ – പൊന്മുടി
- ഫെബ്രുവരി 11- കന്യാകുമാരി
- ഫെബ്രുവരി 18- ഇല്ലിക്കൽകല്ല്- ഇലവീഴാപൂഞ്ചിറ
- ഫെബ്രുവരി24, 25– മൂന്നാർ
- ഫെബ്രുവരി 27- ഗവി
ഈ യാത്രകൾക്കു പുറമെ ഫെബ്രുവരി മുതൽ കൊച്ചിയിൽ അറബിക്കടൽ, കായൽ യാത്രകളും വെഞ്ഞാറമൂട് ഡിപ്പോ പ്ലാൻ ചെയ്യുന്നുണ്ട്. നെഫർടിറ്റി ക്രൂസ് കപ്പൽ യാത്രയും സോളാർ ബോട്ടായ സൂര്യാംശുവിലുമാണ് ജലയാത്രകൾ ആസൂത്രണം ചെയ്യുന്നത്. ഇവയുടെ അന്തിമരൂപമായിട്ടില്ല.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9746865116, 9447005995, 9447501392, 9605732125, 9447324718