ഊട്ടിയിൽ വേഗമെത്താം; KSRTCയുടെ 10 സർവീസുകൾ

ksrtc ooty tripupdates

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഊട്ടി (Ooty) സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ചുരുങ്ങിയ ചെലവിൽ വേഗത്തിൽ പോയി വരാവുന്ന ഊട്ടിയിലേക്ക് KSRTC വിവിധ ജില്ലകളിലെ ഡിപോകളിൽ നിന്ന് നിരവധി പ്രതിദിന സർവീസുകൾ നടത്തി വരുന്നുണ്ട്. കൂടാതെ തമിഴ്നാട് ട്രാൻസ്പോർട് ബസുകളുടെ സർവീസും ഉണ്ട്. ബജറ്റ് യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ വഴി തിരഞ്ഞെടുക്കാവുന്നതാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ഡിപോകളിൽ നിന്നുള്ള കെഎസ്ആർടിസിയുടേയും തമിഴ്നാട് TNSTCയുടേയും സർവീസുകളുടെ സമയക്രമം താഴെ നൽകിയിരിക്കുന്നു.

Also Read ഊട്ടിയിൽ അധികമാരും എത്താത്ത അഞ്ച് വിനോദ കേന്ദ്രങ്ങളെ അറിയാം

KSRTC ഊട്ടി സർവീസുകൾ

2. തിരുവനന്തപുരം – ഊട്ടി സ്വിഫ്റ്റ് എയർ ബസ് (1)
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 06.30
ഊട്ടിയിൽ നിന്ന് രാത്രി 07:00
(കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, വഴിക്കടവ്, നാടുകാണി, ഗൂഡല്ലൂർ വഴി)

1. തിരുവനന്തപുരം – ഊട്ടി സ്വിഫ്റ്റ് എയർ ബസ് (2)
തിരുവനന്തപുരത്ത് നിന്ന് രാത്രി 08:00
ഊട്ടിയിൽ നിന്ന് രാത്രി 08:00
(കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, വഴിക്കടവ്, നാടുകാണി, ഗൂഡല്ലൂർ വഴി)

3. മലപ്പുറം – ഊട്ടി സൂപ്പർഫാസ്റ്റ്
മലപ്പുറത്ത് നിന്ന് രാവിലെ 11:00
ഊട്ടിയിൽ നിന്ന് വൈകിട്ട് 04.45
(മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടുകാണി, ഗൂഡല്ലൂർ വഴി)

4. പാലക്കാട് – ഊട്ടി സൂപ്പർ ഫാസ്റ്റ്
പാലക്കാട് നിന്ന് രാവിലെ 06.30
ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 12.30
(വാളയാർ, കോയമ്പത്തൂർ, മേട്ടുപ്പാളയം വഴി)

5 കണ്ണൂർ – ഊട്ടി സൂപ്പർ ഫാസ്റ്റ്
കണ്ണൂരിൽ നിന്ന് രാവിലെ 07.30
ഊട്ടിയിൽ നിന്ന് രാത്രി 08:00
(തലശ്ശേരി, കൂത്തുപ്പറമ്പ്, നെടുംപൊയിൽ, മാനന്തവാടി, സുൽത്താൻ ബത്തേരി, ദേവർഷോള, ഗൂഡല്ലൂർ വഴി)

6. സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് (1)
സുൽത്താൻ ബത്തേരിയിൽ നിന്ന് രാവിലെ 08:00
കോയമ്പത്തൂരിൽ നിന്ന് രാത്രി 09:00
ഊട്ടിയിൽ നിന്ന് രാത്രി 12.25
(പാട്ടവയൽ, ദേവർഷോള, ഗൂഡല്ലൂർ വഴി)

7. സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് (2)
സുൽത്താൻബത്തേരിയിൽ നിന്ന് രാത്രി 09:30
കോയമ്പത്തൂരിൽ നിന്ന് രാവിലെ 11:00
ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 02.15
(ചേരമ്പാടി, ദേവാല, ഗൂഡല്ലൂർ, ഊട്ടി, മേട്ടുപ്പാളയം വഴി)

8. മാനന്തവാടി – ഊട്ടി – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്
മാനന്തവാടിയിൽ നിന്ന് രാവിലെ 07:40
കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് 07:00
ഊട്ടിയിൽ നിന്ന് രാത്രി 09:30
(കൽപ്പറ്റ, ഗൂഡല്ലൂർ, ഊട്ടി, മേട്ടുപ്പാളയം വഴി)

9. കോഴിക്കോട് – ഊട്ടി തമിഴ്നാട് TNSTC ചേരൻ എക്സ്പ്രസ് (1)
കോഴിക്കോട് നിന്ന് രാവിലെ 05:15
ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 02:15
(കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം, വൈത്തിരി, മേപ്പാടി, വടുവഞ്ചാൽ, പന്തല്ലൂർ, നാടുകാണി, ഗൂഡല്ലൂർ വഴി)

10. കോഴിക്കോട് – ഊട്ടി തമിഴ്നാട് TNSTC ചേരൻ എക്സ്പ്രസ് (2)
കോഴിക്കോട് നിന്ന് രാവിലെ 06:30
ഊട്ടിയിൽ നിന്ന് വൈകീട്ട് 03:15
(രാമനാട്ടുകര, കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ്, നാടുകാണി, ഗൂഡല്ലൂർ വഴി)

കെഎസ്ആർടിസി വെബ്സൈറ്റിലും അല്ലെങ്കിൽ Ente KSRTC ആപ്പിലും ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:

  • തിരുവനന്തപുരം സെൻട്രൽ
    ഫോൺ: 0471-2323886
  • മലപ്പുറം
    ഫോൺ:- 0483 2734950
  • സുൽത്താൻ ബത്തേരി
    ഫോൺ-04936 220217
  • കണ്ണൂർ
    ഫോൺ:- 0497 2707777
  • മാനന്തവാടി
    ഫോൺ:- 04935 24064
  • പാലക്കാട്
    ഫോൺ:- 0491 2520098

Legal permission needed